കോഴിക്കോട്: മലയാളസിനിമയില്‍ ഇനി സൂപ്പര്‍താരങ്ങളുടെ അടക്കിവാഴ്ച ഉണ്ടാവില്ലെന്നും ഇനി താരങ്ങള്‍ മാത്രമേയുണ്ടാവുകയുള്ളൂവെന്നാണ് പുതിയ പ്രവണതകള്‍ തെളിയിക്കുന്നതെന്നും സംവിധായകന് വിനയന് പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ഇന്‍ഡസ്ട്രിയെ മൊത്തം നിയന്ത്രിക്കുന്ന സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. സൂപ്പര്‍ താരങ്ങള്‍ പടയാളികളെവെച്ച് നടത്തുന്ന ആധിപത്യം ഇനി ഉണ്ടാവില്ല. 4 വര്‍ഷം പട്ടിണിക്കിടും എന്ന് പറഞ്ഞവരുടെ സിനിമകള്‍ സാമ്പത്തികമായി തകരുകയും നാല് വര്‍ഷത്തെ പണം ഒരു സിനിമകൊണ്ടു ഉണ്ടാവുകയും ചെയ്തതാണ് ഡ്രാക്കുള എന്ന സിനിമയുടെ വിജയം അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ വിനയന് വേണ്ട എന്ന അമ്മയുടെ തീരുമാനം അതിന്റെ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ അറിഞ്ഞുകൊണ്ടാണെങ്കില്‍ മോഹന്‍ലാല്‍ തല്‍സ്ഥാനം രാജിവെക്കണം. ഉണ്ടപ്പക്രുവിനെപ്പോലും ഭീഷണിപ്പെടുത്തി വിലക്കുകയാണ്. ഫാന്‍സ് അസോസിയേഷന്റെ പേരില്‍ ക്രിമിനല്‍ സംഘത്തെ നിര്‍ത്തി കൂവിത്തോല്‍പ്പിക്കുന്ന രീതിയാണിന്നുള്ളത്. എന്നാല്‍ മലയാള സിനിമയില്‍ പുതിയമാറ്റങ്ങള്‍ ഉണ്ടാവുകയാണ് അദ്ദേഹം പറഞ്ഞു.
തിലകനോട് അമ്മ അക്ഷന്തവ്യമായ തെറ്റാണ് കാണിച്ചത് തിലകന്റെ മരണത്തിന്റെ കാരണം പോലും. സിനിമാരംഗത്തെ വിലക്കിന് പങ്കുണ്ട്.സിനിമ മന്ത്രി ഗണേഷ്കുമാര് പ്രസിഡന്റായ ആത്മപോലും തിലകനെ വിലക്കി.
സിനിമയില്ലെങ്കില്‍ സീരിയലില്‍ പിടിച്ചു നില്‍ക്കുമെന്ന തിലകന്റെ ആഗ്രഹത്തെയാണ് ഇവര്‍ വിലക്കിയത്.അതുകൊണ്ടാണ് തിലകന് നാടകട്രൂപ്പ് പുനരുജീവിപ്പിച്ചത്. കുറഞ്ഞ കാലത്തിനുള്ളില്‍ 300 സ്റ്റേജുകളില്‍ നാടകം കളിച്ചു ഇതൊക്കെയാണ് തിലകന്റെ മരണത്തെ വേഗത്തിലാക്കിയത് അദ്ദേഹം പറഞ്ഞു. ഡ്രാക്കുള സിനിമ എടുക്കാതിരിക്കാനും വിലക്കുണ്ടായിരുന്നു. പ്രൊഡക്ഷന്‍ ഡ ജോയ് മുതല്‍ റിക്കാര്‍ഡിംഗ് സ്റ്റുഡിയോവരെ വിലക്കി.
പ്രിയദര്‍ശന്റെ സ്റ്റുഡിയോയിലെ റിക്കാര്‍ഡിംഗ് മുടക്കിയപ്പോള്‍ അവസാനം എ.ആര്.റഹ്മാന് ആദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഞാനൊരു പോരാളിയായതു കൊണ്ടാണ് ഇങ്ങനെ ചെയ്യാന്‍ പറ്റിയത്. തന്റെ അടുത്തചിത്രം കുട്ടികള്‍ക്കുവേണ്ടിയുള്ള 3 ഡി ചിത്രമാണെന്ന് വിനയന് പറഞ്ഞു. നാല് ഭാഷകളില്‍ ഇറക്കുന്ന ലിറ്റില്‍ സൂപ്പര്മാന് എന്നതാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: