ജയസൂര്യയും അനന്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന കുഞ്ഞളിയന് ക്രിസ്തുമസിന് തിയേറ്ററുകളിലെത്തും. ഹാസ്യത്തിന് പ്രാധാന്യം നല്കി സജിസുരേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു, ജഗദീഷ്, ബിന്ദു പണിക്കര്‍, വിജയ രാഘവന്, അശോകന്, കലാരഞ്ജിനി, ഗീതാ വിജയന്, തെസ്നിഖാന്, രശ്മി ബോബന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂന്ന് ജ്യേഷ്ഠ സഹോദരിമാരുടെ കുഞ്ഞനിയനാണ് നായക കഥാപാത്രം. ഈ കുഞ്ഞളിയനെ സഹോദരി ഭര്ത്താക്കന്മാര് പലപ്പോഴും അവഗണിക്കാറാണ് പതിവ്. എന്നാല്‍ പെട്ടെന്ന് ഒരുദിവസം നായകന് പ്രശസ്തിയിലേക്കുയരുന്നു. തുടര്‍ന്ന് എല്ലാവരുടേയും സ്നേഹഭാജനമായി മാറുന്ന നായകന് പ്രണയലോലുപനുമാകുന്നു.
പൊള്ളാച്ചിയിലും ദുബായിയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുഞ്ഞളിയന്റെ ഡബ്ബിംഗ് വര്‍ക്കുകള്‍ എറണാകുളം വിസ്മയയില്‍ പുരോഗമിക്കുകയാണ്.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ തൊമ്മിച്ചന് മുളകുപാടമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. വയലാര്‍ ശരത്ചന്ദ്രവര്‍മ, സി.ആര്. പ്രസാദ്, അനില്‍ പനച്ചൂരാന് എന്നിവര്‍ എഴുതിയിരിക്കുന്ന ഗാനങ്ങള്‍ക്ക് എം.ജി. ശ്രീകുമാറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രാഹകന്‍: അനില്‍ നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: