ആരാധകരുടേയും നിരൂപകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യചിത്രം കൃഷ്ണനും രാധയ്ക്കും ശേഷം എട്ടു നായികമാരുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടുമെത്തുന്നു. ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ് എന്നാണ് പുതിയ ചിത്രത്തിന് പേരുനല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കും.
ആദ്യ ചിത്രത്തിനു സമാനമായി പുതിയ ചിത്രത്തിലും സംവിധായകന്, നിര്‍മാതാവ്, ഗായകന്, ഗാനരചയിതാവ്, സംഗീതജ്ഞന്, നായകന് എന്നീ റോളുകളെല്ലാം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. തന്റെ ചിത്രത്തിലെ ഗാനങ്ങളെല്ലാം യൂട്യൂബിലൂടെ നല്കി കോടികള്‍ കരസ്ഥമാക്കിയ സന്തോഷ് പുതിയ ചിത്രത്തേയും പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്. അതേസമയം മറ്റൊരു ചിത്രത്തിന്റെ സ്ക്രിപ്റ്റ് വര്‍ക്കിലാണ് സന്തോഷ് ഇപ്പോള്‍.
‘കാളിദാസന് കഥയെഴുതുകയാണ്’എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: