സംവിധായകന് കമലും നടന് ജയറാമും വീണ്ടും ഒന്നിക്കുന്ന ‘സ്വപ്നസഞ്ചാരി’ നവംബര്‍ 18ന് തിയേറ്ററുകളില്‍ എത്തും. സംവൃതസുനിലാണ് ചിത്രത്തില്‍ ജയറാമിന് നായികയായെത്തുന്നത്. ഏറെ നിരൂപക പ്രശംസയും അവാര്‍ഡും നേടിയ ഗദ്ദാമയ്ക്കു ശേഷം കമല്‍ ഒരുക്കുന്ന സ്വപ്നസഞ്ചാരി കൊമേഴ്സ്യല്‍ ഹിറ്റാകാനുള്ള തയ്യാറെടുപ്പിലാണ്.
സലിംകുമാര്‍, ഹരിശ്രീ അശോകന്, ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ട്രൂലൈന്‍ സിനിമാസിന്റെ ബാനറില്‍ തങ്കച്ചന് ഇമ്മാനുവലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രത്തിന്റെ വിതരണം നടത്തും. എം.ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: