മാര്വീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന് ഇരിട്ടി നിര്‍മിക്കുന്ന ‘വാലറ്റത്തൊരാള്‍’ നഷ്ടപ്പെടുന്ന സാമൂഹ്യബോധത്തിന്റേയും വ്യക്തി -കുടുംബ ചിന്തകളുടേയും കഥ പറയുകയാണ്. അരുണ്‍ ശൈലേന്ദ്ര വെങ്ങര സംവിധാനം ചെയ്യുന്ന ഈ എഴുപതുമിനിറ്റ് ദൈര്‍ഘ്യ സിനിമയുടെ സംഗീത സംവിധാനം കാഞ്ഞങ്ങാട് രാമചന്ദ്രനാണ് നിര്‍വഹിക്കുന്നത്.
ആശാരി കുടുംബത്തിന്റെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ കഥയാണ്- ‘വാലറ്റത്തൊരാള്‍’. പണി അറിയാമായിരുന്നിട്ടും ചെയ്യാതെ, വെയ്റ്റിങ്ങ് ഷെഡ്ഡിലും, ബാറിലും, പണക്കാര്‍ക്കൊപ്പം ബൈക്കും കാറും മൊബെയില്‍ ഫോണും പാന്‍പരാഗുമായി സമയം ചെലവഴിച്ച് ഒടുവില്‍ ഊരാക്കുടുക്കില്പ്പെടുമ്പോള്, നിസ്സഹായരാവുന്ന ഒരു കൂട്ടം യുവാക്കള്‍…..കൂടെയുള്ളവരെ തെറ്റുകളറിയാതെ ഏറ്റെടുക്കാന്‍ ആളുണ്ടാകുമ്പോള്‍ വഴിമുട്ടി ദിശയറിയാതെ നില്‍ക്കേണ്ടി വരുന്നവരാണവര്‍…..അമ്മ മരിച്ചുപോയ, കല്യാണ പ്രായമെത്തിയ മകളുള്ള ഒരു കുടുംബത്തിലെ അച്ഛന്റെ ഏക സ്വപ്നം ആ യുവാക്കളിലൊരുവനായ മകനിലൂടെ പിന്നെ യാഥാര്‍ത്ഥ്യമാകുമ്പോള്‍, ഒരു സമൂഹത്തിന്റെ കഥ ഇവിടെ പൂര്‍ത്തിയാവുകയാണ്.
കഥ, തിരക്കഥ എം.ആര്.വിജയന്, ഗാനരചന ശ്രീനിവാസന്, ഛായാഗ്രഹണം വിനീത്, പ്രൊഡക്ഷന്‍ കണ്ട്രോളര് അശോകന് പി.പി, മാനേജര്‍ രനീഷ് ഒ.കെ., കലാസംവിധാനം രവീന്ദ്രന് പുറക്കുന്ന്, മേക്കപ്പ് പ്രകാശന് ട്വിന്റ്, സ്റ്റില്‍സ് ബിജു ഫെയിം, ഗതാഗതം സുഭാഷ് ചന്ദ്രന് കീഴ്പ്പള്ളി, തമ്പാന്, രാജേന്ദ്രന് തുടങ്ങിയവര്‍ സഹായികളാണ്.
അനുപമ(ഭൂമി മലയാളം), ബേബി (ഡ്യൂപ്ലിക്കേറ്റ്,ചാന്തുപൊട്ട്), ജോണ്സണ് (മേല്‍വിലാസം ശരിയാണ്), എസ്.വി.ജലീല്‍ (ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്), ഷക്കീര്‍ അലി (അന്‍വര്‍), പ്രിയ, ഗിരീഷ്, സന്തോഷ്, ബാലന് കെ. മാഷ്, ബാബു കോളിക്കടവ്,വാസുദേവന്‍, പ്രകാശന്, ഷമ്മി, മനോജ് ദിവാകരന് തുടങ്ങി സിനിമാ-നാടക രംഗത്തുള്ളവരാണ് അഭിനേതാക്കള്‍. പിആര്‍ഒ ബിജു പുത്തൂരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: