നര്‍മരസ പ്രധാനമായ കഥാപാത്രവുമായി ഉര്‍വശി വീണ്ടും എത്തുന്നു. ‘കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍’ എന്ന പുതിയ ചിത്രത്തിലൂടെയാണ് വ്യത്യസ്തമായൊരു അഭിനയം കാഴ്ചവെക്കാന്‍ ഉര്‍വശി എത്തുന്നത്. പപ്പന് പഴറ്റുവിള സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നവാഗതരായ വി.ആര്.സുരേന്ദ്രന്, ലാല്‍ പള്ളിച്ചാല്‍ എന്നിവരുടേതാണ്.
ഗ്രാമത്തില്‍ സൂക്ഷ്മമായ കൗശലങ്ങളോടെ ഹൈടെക് മോഷണങ്ങളും തന്ത്രങ്ങളുമൊരുക്കി മുന്നേറുന്ന ഒരമ്മയുടേയും അഞ്ച് മക്കളുടേയും കഥയാണ് ‘കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍’. രാജന് നെല്ലിമൂടാണ് ചിത്രം നിര്‍മിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി എത്രയും വേഗം ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: