കോക്ക്ടെയിലിന്റെ വിജയത്തിനുശേഷം സംവിധായകന് അരുണ്‍ കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ‘ഈ അടുത്ത കാലത്ത്’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയായി.
ഇന്ദ്രജിത്ത്, അനൂപ് മേനോന്, മുരളി ഗോപി, മൈഥിലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ലെന, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബൈജു, മണികണ്ഠന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നല്കിയിരിക്കുന്നു. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: