അജിത്ത് നായകനാകുന്ന മങ്കാത്ത പ്രദര്‍ശനത്തിനെത്താന്‍ ഇനിയും വൈകിയേക്കും. ക്ലൗഡ് നൈന്‍ നിര്‍മ്മിച്ച് വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിന് പ്രത്യേക ഇമേജാണ് നല്‍കിയിരിക്കുന്നത്. തൃഷയാണ് നായിക. മെയ് അവസാനവാരത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും നായകന്റെ ഇമേജിന്റെ പൂര്‍ണതയ്ക്ക് ചില കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായതിനാല്‍ ചിത്രീകരണം ഹൈദരാബാദില്‍ വീണ്ടും പുരോഗമിക്കുകയാണ്.
മങ്കാത്തയിലെ ചില ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. യുവന് ശങ്കര്‍രാജയുടേതാണ് സംഗീതം. ആദ്യം ആസൂത്രണം ചെയ്തത് പ്രകാരം ആഗസ്റ്റില്‍ പ്രദര്ശനത്തിനെത്തിക്കാമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍ ചിത്രീകരണം നീണ്ടുപോകുന്നതിനാല്‍ റിലീസിംഗ് ഇനിയും വൈകും.
സൂര്യയുടെ ‘ഏഴാം അറിവ്’, വിജയ് നായകനാകുന്ന ‘വേലായുധം’ എന്നിവയും ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്നതിനാല്‍ മങ്കാത്ത ആഗസ്റ്റിലും പ്രദര്‍ശനത്തിനെത്താനുള്ള സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: