അടിവയറ്റിലെ അവയവങ്ങള്‍ക്കും ഗ്രന്ഥികള്‍ക്കും നാഡി ഞരമ്പുകള്‍ക്കും ബലവും പുഷ്ടിയും ഉണ്ടാക്കുന്ന ആസനമാണ് വജ്രാസനം. ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്ന ഈ ആസനം അഭ്യസിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഇത്തരക്കാര്‍ ഭക്ഷണാനന്തരം വജ്രാസനത്തില്‍ പത്ത് മുതല്‍ പതിനഞ്ച് മിനിട്ട് സമയം വരെ ഇരിക്കുന്നത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിനെ പ്രവ്യത്യുന്മുഖമാക്കുന്നതിന് സഹായകമായി ഭവിക്കുന്നു. ഹെര്‍ണിയ വരാതിരിക്കാനും വജ്രാസനം നല്ലതാണ്.
ചെയ്യേണ്ട വിധം:-
1) കാല് രണ്ടും നേരെ മുമ്പോട്ടുനീട്ടി നിവര്‍ന്നിരിക്കുക.
2) കാലുകള്‍ ഓരോന്നായി മടക്കി പുറകോട്ടെടുത്ത് പാദങ്ങള്‍ മലര്‍ത്തി അതാതുവശത്തെ പൃഷ്ഠങ്ങളോട് ചേര്‍ത്തുവയ്ക്കുക.
3) കാല്‍മുട്ടുകള്‍ രണ്ടു ചേര്‍ത്ത് ശരിയായി നിവര്‍ന്നിരിക്കുക.
4) കൈകള്‍ നീട്ടി കാല്‍മുട്ടുകളില്‍ വിരലുകള്‍ ഒതുക്കി കമഴ്ത്തി വയ്ക്കുക.
5) മുഖം ശാന്തമായിരിക്കണം.
6) പരിശീലനകാലത്ത്, സ്വാഭാവികമായ ശ്വാസോച്ഛ്വാസം ശ്രദ്ധിച്ചുകൊണ്ട് രണ്ട് മിനിട്ട് ഇരിക്കാന്‍ ശ്രമിക്കുക.
7) രണ്ടു പാദങ്ങളുടെയും ഇടയില്‍ പൃഷ്ഠങ്ങള്‍ തറയില്‍ പതിഞ്ഞ് ഉറച്ചിരിക്കണം.
8) വജ്രാസനത്തിലിരുന്നുകൊണ്ട് പല ആസനങ്ങളും ചെയ്യാനുള്ളതുകൊണ്ട് അതില്‍ ക്രമേണ നല്ല പരിശീലനം വരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: