ആന്തരികതയെ കൈകാര്യം ചെയ്യുന്ന ശാസ്ത്രത്തിന്റെ ആ തലമാണ് ധ്യാനം. ആനന്ദമുള്ളതും ശാന്തി നിറഞ്ഞതുമായഒരു ജീവിതം നയിക്കാന്‍ ഉതകുന്ന തരത്തിലുള്ള ആന്തരികത സൃഷ്ടിക്കുകയാണ് അതിന്റെ ഉദ്ദേശ്യം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സസുഖം നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും. നിങ്ങള്‍ ശാന്തി നിറഞ്ഞവനും ആനന്ദവാനുമായ ഒരു മനുഷ്യനാകുന്നുവെങ്കില് അതാണ് സൗഖ്യാവസ്ഥയെന്ന് നിങ്ങള്‍ കരുതില്ലേ? യോഗയും, ധ്യാനവും – യോഗയെന്നും ധ്യാനമെന്നും പ്രത്യേകിച്ച് പറയുന്നത് ശരിയല്ല, യോഗ എന്ന് പറയുമ്പോള്‍ അതില്‍ ധ്യാനം അടങ്ങിയിരിക്കുന്നു. ഈ യോഗശാസ്ത്രം മുന്പത്തെക്കാളുമേറെ ഇന്ന് പരമ പ്രാധാന്യമര്‍ഹിക്കുന്നു. മുന്‍പ് പ്രാധാന്യമുള്ളതായിരുന്നില്ല എന്നല്ല ഞാന്‍ വിവക്ഷിക്കുന്നത്. ഞാന്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്നാല്‍, ഇന്ന് നമുക്ക് ഈ ലോകത്തില്‍ നൂതന ശാസ്ത്രസാങ്കേതികവിദ്യകളുപയോഗിച്ച് വേണമെങ്കില്‍ നാളെ ഈ മലനിര ഇടിച്ചുനിരപ്പാക്കാം. ഇപ്രകാരമുള്ള ശക്തി കൈവശം ഇരിക്കുമ്പോള്‍ ആന്തരികമായ വിവേകം, ജീവിതത്തെപ്പറ്റി ഒരവബോധം, നമ്മുടെ ജീവിതത്തെയും മറ്റ് ജീവജാലങ്ങളെയും നമ്മുടെ ഭാഗമായി തന്നെ കണ്ടറിയാനുള്ള കഴിവ്, ഇവയൊക്കെ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അപ്രകാരമല്ലെങ്കില്‍, നിങ്ങള്‍ക്ക് സ്വയം അത്യാപത്തുകള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇപ്പോള്‍ പല പ്രകാരത്തില്‍ നിങ്ങളിങ്ങനെ ചെയ്യുന്നുണ്ട്. അത്തരം അത്യാപത്തുകള്‍ നിങ്ങള്‍ സൃഷ്ടിക്കുന്നത് കാരണം ശ്വാസം കഴിക്കുന്നതുപോലും ഈ ലോകത്ത് വലിയൊരു പ്രശ്നമായിത്തീര്ന്നുകൊണ്ടിരിക്കുകയാണ്. ബഹിര്‍ഭാഗസ്ഥമായ ശാസ്ത്രത്തെ മാത്രമേ നിങ്ങള്‍ പരിപാലിച്ചിട്ടുള്ളൂ എന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ശരിയായ ആന്തരികാവസ്ഥ സൃഷ്ടിക്കുന്ന ആന്തരികശാസ്ത്രത്തെ നിങ്ങള്‍ ഒരുകാലവും ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടാണ് യോഗശാസ്ത്രത്തിന് തീര്‍ച്ചയായും മുമ്പെന്നത്തേക്കാളും പ്രസക്തിയുണ്ട്. കാരണം, നിങ്ങള്‍ ഇപ്പോള്‍ വളരെ ശക്തിയുള്ളവരാണ്. ശക്തിയുണ്ടായിരിക്കുമ്പോള് വിവേകികളായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ഭൂമിയിലുണ്ടായിരുന്ന അതിശക്തമായ മനുഷ്യരെപ്പറ്റി ഇപ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നു.
സ്വേച്ഛാധിപതികളെ, അവരുടെ വാഴ്ചക്കാലത്ത്, അവരുടെ രാജ്യങ്ങളില്‍ വളരെ ശക്തന്മാരായാണ് കരുതപ്പെട്ടിരിക്കുന്നത്. ഒരുനാള്‍ മുതല്‍ ഇറ്റലിയിലെ തീവണ്ടികള്‍ എല്ലാം കൃത്യസമയം പാലിക്കുന്നവയാക്കാന് മുസ്സോളിനിയ്ക്ക് കഴിഞ്ഞു. കുറെ എന്ജിന് ഡ്രൈവര്‍മാരെ വെടിവച്ചുകൊന്നു എന്നാണ് അയാള്‍ അത് സാധിച്ചെടുത്തത്. അപ്പോള്‍ മുതല്‍ക്ക് എല്ലാ ട്രയിനുകളും ഇറ്റലിയില്‍ സമയത്തിനോടാന് തുടങ്ങി. ചരിത്രത്തിലൊരിക്കലും സംഭവിക്കാത്തത് പെട്ടെന്ന് സംഭവിക്കാന്‍ തുടങ്ങി. തന്റെ ഈ നേട്ടത്തില്‍ പുളകംകൊണ്ട മുസ്സോളിനി തന്റെ മുഖം ആലേഖനം ചെയ്ത ഒരു തപാല്‍മുദ്ര ഇറക്കാന്‍ നിശ്ചയിച്ചു. ഇറ്റലിയിലെ തീവണ്ടികള്‍ എല്ലാം സമയത്തിന് ഓടുന്നതിന്റെ ഓര്‍മ്മയ്ക്കായി തന്റെ മുഖം ആലേഖനം ചെയ്ത ഒരു തപാല്‍മുദ്ര. അവര്‍ തപാല്മുദ്രയിറക്കി. പക്ഷേ, ഒരു പ്രശ്നം അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എവിടെ തപാല്‍ പോയാലും ഈ തപാല്‍മുദ്ര പെട്ടെന്ന് അളകിവീഴുന്നു. തപാല്‍ക്കാരന്റെ സഞ്ചയില്‍ എപ്പോഴും ഇളകിവീണ മുദ്രകളുടെ ഒരു വലിയ ശേഖരം. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പോസ്റ്റുമാസ്റ്റര്‍ ജനറലിനെ വിളിച്ച് മുസോളിനി ചോദിച്ചു : എന്തുകൊണ്ട്, എന്തുകൊണ്ടാണ് നിങ്ങള്‍ ഗുണമേന്മയുള്ള പശ ഉപയോഗിക്കാതിരുന്നത്? അതിയായ മടിയോടെ സംശയിച്ചു, സംശയിച്ചു, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പറഞ്ഞു: “ഏറ്റവും മെച്ചപ്പെട്ട പശ തന്നെയാണ് നമ്മള് ഉപയോഗിക്കുന്നത്. അതാണ് മുദ്രകള്‍ ഒട്ടാതെ പോകുന്നത്.” ശരിയായ വശത്ത് നിങ്ങളെ സ്വയം പ്രയോഗിക്കേണ്ട സമയമായി. ശാസ്ത്രം പ്രദാനം ചെയ്യുന്ന എല്ലാവിധ സൗകര്യങ്ങളും സുഖങ്ങളും മനുഷ്യന്മയിലേക്ക് വേണ്ടിയാവുന്നതിന് ഉതകുന്ന ഒരുതലം സൃഷ്ടിക്കാന്‍ യോഗക്ക് കഴിയും.
സദ്ഗുരു ജഗ്ഗി വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: