ആധുനിക ജീവിതത്തില്‍ ആത്മീയ ആരോഗ്യത്തിന്റെ അഭാവം നിരവധി ശാരീരിക, മാനസിക അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തോടൊ പ്പം ആത്മീയമായ ആരോഗ്യാവസ്ഥ കൂടി നേടിയാല്‍ മാത്ര മേ മനുഷ്യന് സമ്പൂര്‍ണ ആ രോഗ്യവാനാകുകയുള്ളൂ. വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളുമൊ ക്കെ അനുവര്‍ത്തിക്കുമ്പോള്‍, ലളിതമായ ഭക്ഷണരീതി അനായാസം സ്വീകരിക്കുന്നതും ലഹരിയോടു ള്ള ആസക്തിയെ തികച്ചും സ്വാഭാവികമായി മറികടക്കുന്നതുമൊക്കെ ഈ ആത്മീയ ആരോഗ്യത്തിന്റെ പിന്‍ബലത്തോടെയാണ്.
യോഗ, ധ്യാനം, പ്രാര്‍ഥന തുടങ്ങിയ പ്രക്രിയകള്‍ മനുഷ്യന്റെ ആ ത്മീയ ആരോഗ്യത്തെ മാത്രമല്ല മെ ച്ചപ്പെടുത്തുന്നത്, മറിച്ച് നിയന്ത്രണത്തിലൂടെ ആധുനിക ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കും.
തുടര്‍ച്ചയായി മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുവാനും മരുന്നി ന്റെ അളവ് കുറയ്ക്കുവാനും ഭാരതീയ ഋഷിവര്യന്മാര് മാനവരാശിക്കുപദേശിച്ചുതന്ന ഈ സദ്മാര്ഗങ്ങള് പരിശീലിക്കുന്നവര്‍ക്ക് സാധിക്കുന്നു.
യോഗ
മനസിന്റെ ഗതിവിഗതികളെ നി യന്ത്രിക്കാനാണ് പ്രധാനമായും ധ്യാനം സഹായിക്കുന്നതെങ്കില്‍ യോഗാസന മുറകള്‍ പ്രവര്‍ത്തനങ്ങളെയാണ് കൂടുതല്‍ സ്വാധീനിക്കുന്നത് ആരോഗ്യത്തിന്റെ ശാസ് ത്രമായാണ് യോഗ അറിയപ്പെടുന്നത്. ദിവസവും കുറച്ചുസമയം യോ ഗ ചെയ്യുന്നത് ആത്മീയ ആരോ ഗ്യം മെച്ചപ്പെടുത്തുന്നത് കൂടാതെ ശാരീരിക ക്ഷമതയും ഉറപ്പുവരുത്തുന്നു. പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിനും അ മിത ശരീരഭാരം കുറയുവാനും ഹൃ ദയാരോഗ്യം മെച്ചപ്പെടുത്താനുമൊ ക്കെ യോഗ സഹായിക്കും.
പ്രമേഹ നിയന്ത്രണത്തിനും യേ ാഗ ഉപകരിക്കും. സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ ഗ്രൂക്കഗോണ്, അഡ്രിനാലിന്‍ തുടങ്ങിയ ഹോ ര്‍മോണുകള്‍ അമിതമായി ഉ ല്പാദിപ്പിക്കപ്പെടും. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില വര്‍ധിപ്പിക്കുകയും പ്രമേഹ നിയന്ത്രണം അസാധ്യമാക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രാണായാമം ഉള് പ്പെടെയുള്ള യോഗാസനമുറകള്‍ ചെയ്യുന്നവരില്‍ സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നു.
യോഗ അനുഷ്ഠിക്കുന്നവര്‍ വി വിധ ആസനങ്ങളിലൂടെ ശ്വസന വ്യാമങ്ങളിലൂടെ മാനസിക സം ഘര്‍ഷം കുറയ്ക്കുകയും ശരീരത്തി ന്റെ പ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി പ്രാണായാമവും സുദര്‍ശനക്രിയയും ചെയ്യുന്നവരില്‍ ശാരീരിക ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് തുലാം കുറവായിരിക്കും. യോഗ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മാനസിക സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിനുണ്ടാകുന്ന വ്യതിയാനങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുന്നു. രക്തത്തിലെ ഹാനികരമായ കൊളസ്ട്രോളിന്റെ അളവിനെ കുറച്ചുനിര്‍ത്തുവാനും യോഗ ഉപകരിക്കും.
യോഗ സ്ഥിരമായി പരിശീലിക്കുന്നവരില്‍ ഹൃദ്രോഗസാധ്യതയും കുറവാണ്. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊ റോണറി ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി തടസങ്ങള്‍ ഉണ്ടാകുന്നതിനെ യോഗ പ്രതിരോധിക്കുന്നു. ഹൃദ്രോഗം വന്നവരുെ ട ആരോഗ്യ നില മെച്ചപ്പെടുന്നതിനും യോഗ സഹായകമാണ്.
ആസ്തമ ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ നി യന്ത്രണത്തിനും യോഗ ഗുണകരമാണ്. ശ്വസന പ്രവര്‍ത്തനത്തിന് സഹായിക്കുന്ന പേശികളുടെ പ്രവര്‍ത്തനക്ഷമത കൂ ട്ടുന്നതിന് യോഗ ഉപകരിക്കും.
ധ്യാനം
മനസിന് ഏകാഗ്രതയും ശാ ന്തിയും നല്കി പരിപൂര്‍ണ സ്വ സ്ഥതയിലേക്ക് നയിക്കുവാന്‍ ആത്മാര്‍പ്പണം ചെയ്തുള്ള ധ്യാനം സഹായിക്കുന്നു. ‘ധ്യാ നം നിര്വിഷയം മനഃ’ എന്നാ ണ് ധ്യാനത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം. വിഷയേച്ഛകളില്‍ നിന്നെല്ലാം മനസ് പൂര്‍ണമായും മോചനം നേടിയ അവസ്ഥയാണിത്. ധ്യാനത്തിലിരിക്കുവാന്‍ ശാന്തമായ ഒരു സ്ഥലം തെരഞ്ഞെടുക്കണം. കൈകള്‍ രണ്ടും മടിയില്‍വെച്ച് നട്ടെല്ലും കഴുത്തും നിവര്‍ത്തിയിരിക്കണം. കണ്ണുകളടച്ച് പി ടിച്ച് ശരീരത്തെ പൂര്‍ണമായി അയച്ച് മൂന്നുനാലുതവണ ശ്വാ സമെടുക്കകുക.
ധ്യാനത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തന നിരക്ക് തുലോ മന്ദഗതിയിലാകുന്നു. മനസിന്റെ ആകുലതകളും ശരീരത്തിന്റെ ആതുരതകളുമകന്ന് മനസ് പ്രശാന്തമാകുന്നു. ഹൃദയസ്പന്ദന നിരക്ക് താഴ്ന്ന നിലയിലാകുന്നു. ഹൃദയത്തിന്റെ ജോലിഭാരവും കുറയുന്നു. സ്ഥിരമായി ധ്യാനത്തിലേര്പ്പെടുന്നവരില് രക്തസമ്മര്‍ദ്ദം കുറയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: