കാഴ്ചക്കുറവിനുള്ള കാരണങ്ങള്‍ പലതാണ്. കൃത്രിമവും അനാരോഗ്യകരവുമായ വെളിച്ച സംവിധാനവും നിത്യേന കൂടുതല്‍ സമയം ടെലിവിഷന്‍ നോക്കിയിരിക്കലും കണ്ണിന്റെ കാഴ്ചയെ ബാധിക്കും. പോഷകാഹാരങ്ങള്‍ കുറഞ്ഞ ആഹാരം, കണ് മാംസപേശികളുടെ ബലക്ഷയം, പ്രായം എന്നിവയും കാഴ്ചക്കുറവിനുള്ള കാരണങ്ങളാണ്. ഇവയെ ശരിപ്പെടുത്താനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്.
ഗുരുത്വമേറിയ, ദഹനത്തിന് പ്രയാസകരമായ, കൂടുതല്‍ കൊഴുപ്പും മസാലകളുമടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കുക. ജങ്ക്ഫുഡ്, ടിന്‍ഫുഡ് എന്നിവ നിശ്ശേഷം ഉപേക്ഷിക്കുക. സസ്യഭക്ഷണം ശീലമാക്കുക. മനോ വിശ്രമം, ടെന്‍ഷനുള്ളപ്പോള്‍ അല്പ്പസമയത്തെ വായന പോലും കണ്ണിന് കേടാണ്. നല്ല ആസനത്തിലുരുന്നേ വായിക്കാനും എഴുതാനും പാടുള്ളൂ. മനസിനും മാംസപേശികള്‍ക്കും വിശ്രമം നല്കാന് അല്പനേരം ശവാസനം അഭ്യസിക്കുന്നത് നല്ലതാണ്. ആവശ്യത്തിനേ കണ്ണട ഉപയോഗിക്കാവൂ. സദാ കണ്ണട ഉപയോഗിച്ചാല്‍ കാഴ്ച ക്രമപ്പെടുത്താനുള്ള കണ്ണുകളുടെ കഴിവ് നഷ്ടപ്പെടും. പ്രഭാതത്തിലും പ്രദോഷത്തിലും അല്‍പ്പസമയം മണലിലോ പച്ചപ്പുല്ലിലോ വെറും കാലില്‍ നടക്കാന്‍ പതിവായി ശീലിക്കണം. അത് കണ്ണിന്റെ കാഴ്ചശക്തി കൂട്ടും. കാരണം പാദങ്ങളിലേയും കാഴ്ചയുമായി ബന്ധപ്പെട്ട തലച്ചോറിലേയും ഞരമ്പുകള്‍ തമ്മില്‍ ബന്ധമുണ്ട്.
താടിയെ തോളിന്റെ ലെവലില്‍ വച്ച് കഴുത്ത് ഇടത്തോട്ടും വലത്തോട്ടും തിരിക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകളടച്ച് അല്പസമയം ഉള്‍ക്കണ്ണുകൊണ്ട് ഇരുതോളുകളും വീക്ഷിക്കണം. കണ്ണടയുടെ പവര്‍ കുറയ്ക്കാന്‍ ജീവിതരീതിയില്‍ വേണ്ട മാറ്റം വരുത്തുന്നത് നല്ലതാണ്. പ്രഭാതത്തില്‍ മുഖം കഴുകുമ്പോള്‍ 8-10 പ്രാവശ്യം കണ്ണിലേക്ക് പച്ചവെള്ളം തളിക്കണം. തന്നിമിത്തം കണ്ണിലേക്കുള്ള രക്തപ്രവാഹം കൂടും. കണ്മാംസപേശികള്, പുരികങ്ങള്‍, കണ്പോളകള് ഇവയും തികച്ചും വിശ്രമിക്കും.
യോഗാഭ്യാസ സമയത്ത് കണ്ണട ഉപയോഗിക്കരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അല്‍പ്പസമയം കണ്ണുകള്‍ പൊത്തി ഇരിക്കുന്നത് മാംസപേശികള്‍ ശക്തിപ്പെടാനും കണ്ണിലേക്കുള്ള രക്തസഞ്ചാരം ത്വരിതപ്പെടുത്താനും സഹായിക്കും. കൈപ്പടങ്ങള്‍ തമ്മിലുരസി ചൂടാക്കി കണ്പോളമേല് അധികം അമര്‍ത്താതെ കൈയിലെ ചൂട് കുറയുന്നതുവരെ വയ്കുക. ഇത് മൂന്നു തവണ ആവര്‍ത്തിച്ച ശേഷം സാവകാശം കണ്ണു തുറക്കുക. ഈ വ്യായാമം കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: