യോഗപരിശീലനത്തിന്റെ എട്ടുപടികളാണ് യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി എന്നിവ. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രം എന്ന അഞ്ചുഗുണങ്ങള്‍ പാലിക്കുന്നതാണ് ആദ്യപടിയായ യമം. പിന്നെ നിയണം. നാം പാലിക്കേണ്ട അഞ്ച് ആചാരനിയമങ്ങള്‍. ഇതില്‍ ആദ്യത്തേത് ശൗചം. ശരീര-മനസ്സുകളുടെ പരിശുദ്ധി. രണ്ടാമതായി സന്തോഷം-സംതൃപ്തി വളര്‍ത്തണം. മൂന്നാമത്തെ നിയമം തപസ്. ജീവിതത്തില്‍ കുറെയൊക്കെ തപോനിഷ്ട വേണ്ടതാണ്. ആദ്ധ്യാത്മിക സാധനയില്‍ കര്‍ശനിനിഷ്ട കുറച്ച് ഓരോ തലമുറയും അതിന് മുന്‍പത്തെ തലമുറയേക്കാള്‍ മൃദുലഹൃദയരാണ്. ഈ കരുത്തില്ലാത്തവര്‍ക്ക് ഒന്നും നേടാന്‍ സാദ്ധ്യമല്ല. നാലാമത്തേതാണ് സ്വാധ്യായം. സ്വയം പഠിക്കല്‍. സ്വാദ്ധ്യായമെന്നാല്‍ വായിക്കുന്നത് മനനം ചെയ്ത് സ്വന്തമാക്കല്‍.
പതജ്ഞലിയുടെ യോഗമാര്‍ഗ്ഗത്തിലെ മൂന്നാമത്തെ പടി ആസനമാണ്. വളരെ നേരം ഒരു പ്രതിമപോലെ ഇരിക്കാന്‍ സാധിച്ചേക്കാം. അതുകൊണ്ട് എന്തുലാഭം. ആദ്ധ്യാത്മികാംക്ഷയെങ്കിലും വേണം. എന്നാല്‍ ആസനം സാധനയിലുപകരിച്ചേക്കാം.
നാലാമത്തെ പടിയാണ് പ്രാണായാമം. പ്രാണായാമത്തില്‍ ശ്വാസനിരോധം ചെയ്യുന്നു. മനസ് വളരെ നിയന്ത്രിതമായാല്‍ അതിന് അദ്ധ്യാത്മഭാവനയുള്ള സമയത്ത്, പ്രാണായാമം കൊണ്ട് ഉന്നതബോധതലത്തിലേക്കുകയരാം. അഞ്ചാമത്തെ പടിയാണ് പ്രത്യാഹാരം – വേര്‍പെടുത്തല്‍. എല്ലാറ്റില്‍നിന്നും മനസ്സിനെ വേര്‍പെടുത്തണം. മനസ്സിനെ വേര്‍പെടുത്താന്‍ അഭ്യസിച്ചില്ലെങ്കില്‍ അത് വേവലാതികളെ ക്ഷണിച്ചുവരുത്തലാവും.
ആറാമത്തെപടിയാണ് ധാരണ. ഒരു പ്രത്യേക ബോധകേന്ദ്രത്തില്‍ മനസ്സിനെ കുറച്ചുനേരം ഒരു ദിവ്യവിഷയത്തില്‍, മന്ത്രത്തില്‍, അഥവാ പവിത്രവും ആനന്ദവുമായ രൂപത്തില്‍ നിര്‍ത്തുക എന്നതാണിതിനര്‍ത്ഥം. ആദ്യം നിങ്ങളുടെ ബോധകേന്ദ്രം ഏതാണെന്നറിഞ്ഞ് പിന്നെ മനസ്സിനെ അവിടെ ഏകാഗ്രമാക്കണം.
ഈശ്വരനെപ്പറ്റി ഏകമാത്രചിന്ത നിരന്തരധാരയായി പുലര്‍ത്തുന്നതാണ് ഏഴാമത്തെ പടിയായ ധ്യാനം. ഇവിടെ ഏകാഗ്രതയ്ക്ക് കൂടുതല്‍ ആഴവും സമയദൈര്‍ഘ്യവുമുണ്ട്. നിങ്ങള്‍ ഈശ്വരബോധത്തില്‍ മുഴുകിയിരിക്കുന്നു. അത് സമാധി. അഥവാ ബോധീതീതാവസ്ഥ. എന്ന ഉയര്‍ന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ധ്യാനം ആത്മപൂജയാണ് – സത്യത്തിലും സൂക്ഷ്മാര്‍ത്ഥത്തിലും ഈശ്വരനെ ആരാധിക്കാനുള്ള യത്നം.
– യതീശ്വരാനന്ദ സ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: