സ്ത്രീകള്‍ക്ക് സുഖപ്രസവത്തിന് അനുകൂലമായ വിധം നാഭി പ്രദേശത്തെ മസിലുകള്‍ക്കും ജോയിന്റുകള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും ഞരമ്പുകള്‍ക്കും ലിഗ്മെന്റുകള്ക്കുമെല്ലാം നല്ല അയവും ശക്തിയും കിട്ടുന്ന ഒരു ആസനമാണ് ഭദ്രാസനം. സ്വപ്നസ്ഖലനത്തിന് ഭദ്രാസനം ഒരു പ്രതിവിധിയാണ്. ഈ ശല്യമുള്ളവര്‍ രാത്രി ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷമേ ഉറങ്ങാവൂ. പിന്നെ മലര്‍ന്ന് കിടന്ന് ഉറങ്ങുകയുമരുത്.
ചെയ്യേണ്ട വിധം
1) കാലുകള്‍ നീട്ടി നിവര്‍ന്നിരിക്കുക
2) കാലുകള്‍ അകത്തേയ്ക്ക് മടക്കി, ഉള്ളനടിയും ഉപ്പൂറ്റിയും വിരലുകളും ചേര്‍ത്ത് വയ്ക്കുക.
3) കൈകള്‍ കോര്‍ത്തുപിടിച്ച്, കാല്പ്പത്തികള് രണ്ടും കൈയ്ക്കുള്ളിലേക്കാക്കി, ഉപ്പൂറ്റികള്‍ മലദ്വാരത്തിന്റെ മുകളില്‍, ജനനേന്ദ്രിയത്തിനു താഴെ വരത്തക്കവിധം വലിച്ചടുപ്പിക്കുക.
4) കാല്‍മുട്ടുകള്‍ നിലത്ത് പതിഞ്ഞും, ഒരേ രേഖയിലുമായിരിക്കണം. കാല്‍മുട്ടുകള്‍ നിലത്തോട് അടുക്കത്തക്ക വിധം ചെറിയ ഒരു ആയം രണ്ടു തുടകള്‍ക്കും കൊടുക്കണം. കാല്പത്തികള് ശരിക്കും വലിച്ച് പിടിക്കണം. മേല്‍പ്പറഞ്ഞവിധം ഇരിക്കാന്‍ ഏറെക്കുറെ സാധിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം ചെയ്തുകൊണ്ടിരിക്കണം.
5. ഉപ്പൂറ്റികള്‍ അതാത് വശങ്ങളില് ജനനേന്ദ്രിയങ്ങള്‍ക്ക് താഴെ ചേര്‍ന്ന് പതിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഈ നിലയില്‍ ഏതാനും സെക്കന്‍ഡ് ഇരുന്നിട്ട് കാലുകള്‍ നീട്ടിവയ്ക്കുക. വീണ്ടും രണ്ടുമൂന്നു തവണ ആവര്‍ത്തിക്കുക.
ദിവസവും ഭദ്രാസനം പരിശീലനം ചെയ്തുകൊണ്ടിരുന്നാല്‍ വിജയം സുനിശ്ചിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: