അടിവയറ്റിലെ എല്ലാ അവയവങ്ങള്‍ക്കും കരുത്തും പ്രവര്‍ത്തനക്ഷമതയും നല്കുന്ന ഒരു ആസനമാണ് ബദ്ധപത്മാസനം. ഈ ആസനം അഭ്യസിക്കുന്നതിലൂടെ ഷോള്‍ഡര്‍ സോക്കറ്റുകള്‍ക്ക് ഉറപ്പും ബലവും അയവും സിദ്ധിക്കുന്നു.
ചെയ്യേണ്ട വിധം:-
1. പത്മാസനത്തില്‍ ഇരിക്കുക
2. വലത്തേകൈ പുറകില്‍ കൂടി എടുത്തു വലത്തുകാലിന്റെ പെരുവിരലില്‍ മുറുക്കി വലിച്ചു പിടിക്കുക.
3. ഇടത്തുകൈ പുറകില്‍ കൂടി എടുത്തു ഇടത്തേ കാലിന്റെ പെരുവിരലില്‍ പിടിക്കുക.
4. ശ്വാസം മുഴുവന്‍ പുറത്തേക്ക് വിട്ടതിനു ശേഷം മുമ്പോട്ട് അല്പം ചാഞ്ഞുകൊടുത്താല് രണ്ടു കാലിന്റെയും പെരുവിരലുകളില്‍ കൈ എത്തിച്ചു പിടിക്കാന്‍ പ്രയാസം തോന്നുകയില്ല. ആദ്യം ഇടത്തേ കൈകൊണ്ട് ഇടത്തെ വിരലില്‍ പിടിച്ചതിനു ശേഷം വലത്തുകൈ ഉപയോഗിക്കാവുന്നതുമാണ്.
5. നട്ടെല്ല് ശരിക്കും നിവര്‍ത്തുക. ബദ്ധപത്മാസനത്തില് ഇരുന്നിട്ട് ദീര്‍ഘമായി ശ്വാസം സാവധാനം എടുത്ത് ശ്വാസകോശം നിറയ്ക്കുക. രണ്ടു സെക്കന്‍ഡ് ശ്വാസം അകത്ത് പിടിച്ചു നിര്‍ത്തിയശേഷം വളരെ സാവധാനം വിടുക. രണ്ടു സെക്കന്‍ഡ് ശ്വാസം എടുക്കാതിരിക്കുക. വീണ്ടും ആവര്‍ത്തിക്കുക. ഇങ്ങനെ പത്ത് തവണ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: