പ്രമേഹരോഗികള്‍ക്ക് ഗുണകരമായ ആസനമാണ് ഗോമുഖാസനം. ഈ ആസനം അഭ്യസിച്ചാല്‍ കടുത്ത പുറംവേദനയും തോള്‍വേദനയും ഉള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഈ ആസനത്തിലൂടെ കഴുത്ത്, തോള്, പുറത്തെ മാംസപേശികള്‍, നെഞ്ച് മുതലായവയ്ക്ക് നല്ല വ്യായാമം ലഭിക്കുന്നു. ഇടുപ്പ് വേദനയ്ക്കും ഗോമുഖാസനം ഒരു ചികിത്സയാണ്. വൃക്കകള്‍ക്ക് ഉത്തേജനം ലഭിക്കുകയും ചെയ്യും.
ചെയ്യേണ്ട വിധം
1. കാലുകള്‍ മുമ്പോട്ട് നീട്ടി നിവര്‍ന്നിരിക്കുക
2. വലത്തുകാല് മടക്കി ഉപ്പൂറ്റി ഇടത്തേ പൃഷ്ഠത്തിന്റെ ഇടതുവശത്ത് കിടത്തിവയ്ക്കുക. ഇങ്ങനെ വയ്ക്കാന്‍ കാല്‍മുട്ട് അല്‍പ്പം പൊക്കണം.
3. ഇടത്തുകാല് മടക്കി വലത്തേ തുടയുടെ മുകളില്‍ കൂടി ഏറ്റുത്ത് ഉപ്പൂറ്റി വലത്തെ പൃഷ്ഠത്തിന്റെ വലത്തുഭാഗത്ത് വയ്ക്കുക. ഇപ്പോള്‍ വലത്തേ മുട്ടിന്റെ മുകളിലാണ് ഇടത്തേ മുട്ട് വച്ചിരിക്കുന്നത്.
4. വലത്തുകൈ പുറകിലേക്കെടുത്ത് മുട്ടു മടക്കി, കൈ മലര്‍ത്തി വിരലുകള്‍ ഇടത്തേ തോളിന്റെ അടുത്തേയ്ക്ക് നീട്ടി പിടിയ്ക്കുക.
5. ഇടത്തു കൈ മുട്ടു മടക്കി, ചെവിയുടെ മുകളില്‍ കൈമുട്ടു പൊങ്ങി നില്ക്കത്തക്കവണ്ണം ചേര്‍ത്ത് പിടിച്ച്, വിരലുകള്‍ പുറത്തുകൂടി താഴേക്ക് ഇറക്കി നീട്ടി വലത്തെ കൈവിരലുകളില്‍ മുറുക്കി പിടിക്കുക.
കൈകളുടെ വിരലുകള്‍ അകത്തേയ്ക്ക് അല്‍പ്പം വളച്ചു പിടിച്ചാല്‍ വിരലുകള്‍ അന്യോന്യം ബന്ധിപ്പിക്കാനെളുപ്പമായിരിക്കും.
6. നട്ടെല്ലും കഴുത്തും തലയും ശരിക്ക് നിവര്‍ന്നിരിക്കണം.
7. കണ്ണടയ്ക്കുക. സ്വാഭാവികമായി ശ്വോസോച്ഛാസം ചെയ്യുക. മനസ് ശ്വോസോച്ഛാസങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
8. ഏതാനും സെക്കന്റ് ഈ നിലയില്‍ സ്ഥിതി ചെയ്തിട്ട് ഇതിന്റെ വിപരീതക്രമത്തില്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക.
9. ഇനി കൈകാലുകള്‍ മാറ്റി ഈ മുറയില്‍തന്നെ മറ്റേവശവും ചെയ്യുക. (ഇടത്തേകാല്‍മുട്ടിന്റെ മുകളില്‍ വലത്തേമുട്ടും, വലത്തേ കൈ മുകളിലേക്കും ആക്കിക്കൊണ്ട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: