കാലിലെ മസിലുകളും ഞരമ്പുകളും ശക്തങ്ങളാക്കുന്ന ആസനമാണ് ഗരുഡാസനം. ഇടുപ്പു വേദന, സന്ധി വേദന, ഹൈഡ്രോസില്‍ ഇതെല്ലാം മാറുന്നതിന് ഈ ആസനം സഹായകരമാണ്. ഈ ആസനം അഭ്യസിക്കുന്നതിലൂടെ ശരീരത്തിന്റെ ബാലന്‍സിങ് പവറും വര്‍ദ്ധിക്കും.
ചെയ്യേണ്ട വിധം
1) നിവര്‍ന്ന് നേരെ നോക്കി നില്ക്കുക
2) വലത് കാലെടുത്ത് ഇടത്തെക്കാലിന്റെ ഇടതു വശത്തേക്ക് കൊണ്ടുവരിക.
3) വലത്തേ കാലിന്റെ പിള്ള ഇടത്തുകാലിന്റെ പിള്ളയില്‍ ചേര്‍ത്ത് വിരലുകള്‍ നേരെ കീഴ്പ്പോട്ടാക്കി പിടിക്കുക.
4) ഇനി ഇടത്തേകാല്മുട്ട് അല്പം മുമ്പിലേക്ക് വളച്ച്, വലത്തേ കാലിന്റെ പെരുംവിരല്‍ ഇടത്തേ പാദത്തിനോട് കഴിയുന്നത്ര എത്തിയ്ക്കുക. ക്രമേണ ഇടത്തെ ഉപ്പൂറ്റിയുടെ സമീപം പെരുംവിരല്‍ കുത്തി നിര്‍ത്താന്‍ സാധിക്കും.
5) വലത്തുകൈ ഇടത്തു കൈയുടെ മുകളില്‍ കൂടി എടുത്ത് ഉള്ളംകൈ രണ്ടും ചേര്‍ത്ത് തൊഴുതുപിടിച്ചു നേരെ മുന്‍വശത്ത് കണ്ണിന് നേരെ ഏതെങ്കിലും ഒരു വസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിച്ചു നില്ക്കുക.
ബാലന്‍സ് തെറ്റാതെ കഴിയുന്നത്ര സമയം നില്ക്കുക. പിന്നെ മറ്റേക്കാലില് ഗരുഡാസനം അഭ്യസിക്കുക. അതും അത്രയും സമയം നില്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: