ബി.സി.300 ൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും സംസ്കൃതത്തിന്റെയും ആയുർവേദത്തിന്റെയും ഉപജ്ഞാതവുമായ പതജ്ഞലി മഹർഷി ഉപദേശിച്ചു തന്ന ഒരു അഭ്യാസമുറയാണ് യോഗ.
രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനുമുളള ഏറ്റവും നല്ല ലളിത മാർഗ്ഗങ്ങളിൽ ഒന്ന്.
ജാതിമതഭേദമെന്യേ എല്ലാവർക്കും മന:ശാന്തിയും ആരോഗ്യ പരിപാലനവും യോഗ പരിശീലനത്തിലൂടെ സാധ്യമാകുന്നു. അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ, വളത്തിയെടുക്കാൻ യോഗയിലൂടെ കഴിയുന്നു. യോഗാഭ്യാസത്തിലേക്ക് ഇറങ്ങും മുമ്പ് നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.അതിലൊന്നാമത്തേതാണ് “”യമനിയമം.”യോഗാശാസ്ത്രത്തിന്റെ അടിത്തറയാണ് യമനിയമങ്ങൾ. നമ്മുടെ ശാരീരിക~മാനസിക പ്രശ്നങ്ങൾ ശുദ്ധീകരിക്കുന്നതിനുവേണ്ടി(പ്യൂരിഫൈ)യുളള പത്ത് കാര്യങ്ങളാണ് ഇതിൽ ഉൾക്കൊളളുന്നത്. അതായത്.
അഹിംസാ സത്യമസ്തേയാ
ബ്രഹ് മചര്യ പരിഗ്രഹാ യമ:
ശൗച സന്തോഷ തപ:സ്വാദ്ധ്വായേശ്വര
പ്രാണിധാ നാനി നിയമാ:
അഹിംസ : മനസ്സാ വാചാ കർമ്മണാ യാതൊരു വിധത്തിലും ദ്രോഹമുണ്ടാക്കാതിരിക്കുക.
സത്യം: സത്യസന്ധത~ഇതിൽ നിന്നും വ്യതിചലിക്കാതിരിക്കാതിരിക്കുക. തമാശക്കുപോലും നുണ പറയരുത്.
അസ്തേയം: abstention from stealing നമുക്ക് അർഹതയില്ലാത്ത ഒരു കാര്യത്തിനു പോലും മനസ്സിനെ പ്രേരിപ്പിക്കാതിരിക്കുക. മനസ്സിനകത്തെ പ്രേരണ പോലും മോഷണ തുല്യമായിരിക്കും. അല്ലാതെ മറ്റൊരാളുടെ വസ്തുക്കൾ മോഷ്ടിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്
ബ്രപ്മചര്യം: നാം ജനിക്കുന്നത് എല്ലാ വിധത്തിലുമുളള ഈശ്വരാനുഗ്രഹത്തോടെയാണ്. അവ ദൂർവിനിയോഗം ചെയ്യാതിരിക്കുക..
അപരിഗ്രഹം: ജീവിക്കുവാൻ വേണ്ടി അത്യാവശ്യമില്ലാത്ത വസ്തുക്കളും മറ്റും സമ്പാദിച്ചു കുട്ടാതിരിക്കുക. ചിന്തിക്കുവാൻ പോലും പറ്റാത്ത ആഗ്രഹങ്ങളുടെ പുറകെ പോകാതിരിക്കുക. സമ്പാദിച്ചു കൂട്ടുവാൻ വേണ്ടി മാത്രം ജീവിതം നീക്കി വക്കാതിരിക്കുക.
ശൗചം: ശരീരവും മനസ്സും അകവും പുറവും ശുചിയാക്കിവക്കുക. വസ്ത്രധാരണം,പെരുമാറ്റം,വിനയം, പരിസര ശുചീകരണം എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കുക.
സന്തോഷം: എപ്പോഴും സന്തോഷ പ്രദമായ മനസ്സോടെ ഇരിക്കുക അന്യാവശ്യമായ ചിന്തകൾ, പ്രവർത്തികൾ എന്നിവ ഒഴിവാക്കുക. സന്തോഷ പ്രദമായ കാര്യങ്ങളിൽ മാത്രം ഇടപെടുക
തപസ്സ്: തപസ്സിനു വേണ്ടി സ്വീകരിക്കേണ്ട കുറെ കാര്യങ്ങളുണ്ട് ജീവിതത്തിൽ എല്ലാകാര്യങ്ങളും ഒരു ചിട്ടയോടു കൂടി നടത്തുവാൻ ശ്രദ്ധിക്കുക.
സ്വദ്ധ്വായം:എല്ലാ ദിവസവും നാം നമ്മെ തന്നെ ഒന്ന് വിലയിരുത്തുക. നല്ല പ്രവർത്തികളും നല്ല ചിന്തകളും മനസ്സിൽ കടന്നു കുടാൻ ശ്രദ്ധിക്കുക. ദുഷ് പ്രവർത്തികളും ദുഷ്ചിന്തകളും തുടച്ചു മാറ്റുക.
ഈശ്വരപ്രണിധാനം: എല്ലാം ഈശ്വര സന്നിധിയിൽ അർപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: