‘യോഗാങ്ഗാനുഷ്ഠാനാദശുദ്ധിക്ഷയേ
ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ”
“പ്രാണായാമം ചെയ്യുന്ന മനുഷ്യന്റെ ശരീരത്തിലെ അശുദ്ധി ക്ഷയിക്കുകയും ജ്ഞാനം പ്രകാശിക്കുകയും ചെയ്യുന്നു.” മോക്ഷം ലഭിക്കുന്നതുവരെ അവന്റെ ആത്മജ്ഞാനം ക്രമത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സ്വര്‍ണം മുതലായ ലോഹങ്ങളെ ചുട്ടുപഴുപ്പിച്ചാല്‍ അവയിലെ മാലിന്യം നീങ്ങി ശുദ്ധമാകുന്നതുപോലെ, പ്രാണായാമം ചെയ്യുന്നവന്റെ മനസ് മുതലായ ഇന്ദ്രിയങ്ങളുടെ ദോഷമെല്ലാം നശിച്ച് നിര്‍മലമാകുന്നു.
പ്രാണവായുവിനെ ശക്തിപൂര്‍വം പുറത്തേക്കു വിട്ട് ആകാവു ന്നത്ര സമയം വെളിയില്‍ നിരോധിച്ചു നിര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ മൂലേന്ദ്രിയത്തെമുകള്‍ഭാഗത്തേക്ക് തെല്ലൊന്നു ആകര്‍ഷിച്ചുനിര്‍ത്തണം. ഇങ്ങനെയായാല്‍ പ്രാണവായുവിനെകൂടുതല്‍ സമയം തടുത്തുനിര്‍ത്തുവാന്‍കഴിയും. വിഷമം അനുഭവപ്പെടുമ്പോള്‍ വായുഅല്‍പാല്‍പമായി ഉള്ളിലേക്കു വലിച്ചെടുക്കുകപിന്നീട് അതിനെ മുമ്പിലത്തെ മട്ടില്‍ തന്നെ പുറത്തേക്കു വിടുക അങ്ങനെ ശക്തിയും ഇച്ഛയുംഉള്ളിടത്തോളം ആവര്‍ത്തിക്കുക. ആ സമയത്തെല്ലാം മനസാ ഓംകാരം ജപിക്കണം. ഇപ്രകാരം അനുഷ്ഠിച്ചാല്‍ ആത്മാവിനും മനസ്സിനും പരിശുദ്ധിയും സ്ഥിരതയും ലഭിക്കും.
പ്രാണായാമം നാലുവിധമുണ്ട്. ഒന്നാമത്തേത് ബാഹ്യവിഷയം. ദീര്‍ഘനേരം പ്രാണനെ വെളിയില്‍ നിര്‍ത്തുക എന്നര്‍ഥം. രണ്ടാമത്തേത് ആഭ്യന്തരം. പ്രാണനെ കഴിയുന്നത്ര ഉള്ളിലൊതുക്കി നിര്‍ത്തുന്നതുകൊണ്ട് ആഭ്യന്തരം എന്നു പറയു ന്നു. മൂന്നാമത്തേത് സ്തംഭവൃത്തിയാണ്. വായുവിനെയഥാശക്തി സ്തംഭിപ്പിച്ചു നിര്‍ത്തുന്നതുകൊണ്ട് സ്തംഭവൃത്തിയെന്നു പറയുന്നു. നാലാമത്തേത് ബാഹ്യാഭ്യന്തരാക്ഷേപിയാണ്. പ്രാണന്‍ഉള്ളില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ അങ്ങനെ വിടാതെ അതിനു വിരുദ്ധമായി പുറത്തുനിന്ന് അകത്തേക്കു പ്രാണനെ വലിക്കുകയും അകത്തേക്കു വരുമ്പോള്‍, അകത്തുനിന്നു തടഞ്ഞു പുറത്തു നിര്‍ത്തുകയും ചെയ്യുന്നതാണ് ബാഹ്യാഭ്യന്തരവിഷയം. ഇങ്ങനെ പരസ്പരവിരുദ്ധമായി ക്രിയകളനുഷ്ഠിച്ച് പ്രാണായാമം ശീലിച്ചാല്‍ രണ്ടിന്റെയും ഗതി നിലച്ച് പ്രാണന് വശഗമാവുകയും തദ്വാരാ മനസും ഇന്ദ്രിയങ്ങളുംസ്വാധീനമാവുകയും ചെയ്യും. ബലവും പുരുഷാര്‍ഥവും വര്‍ദ്ധിച്ച് ബുദ്ധി തീഷ്ണവും സൂക്ഷ്മവും ആവുകയും സൂക്ഷ്മവും കഠിനവുമായ വിഷയങ്ങള്‍ പോലും പ്രയാസം കൂടാതെഗ്രഹിക്കുവാന്‍ കഴിയുകയും ചെയ്യും. കൂടാതെശരീത്തില്‍ വീര്യവൃദ്ധിയുണ്ടാവുകയും ബലം,പരാക്രമം, ജിതേന്ദ്രിയത്വം എന്നീ ഗുണങ്ങള്‍ഉണ്ടാവുകയും അല്പകാലം കൊണ്ട് സകലശാസ്ത്രങ്ങളും പഠിച്ചു വയ്ക്കുവാന്‍ കഴിയുകയുംചെയ്യും. സ്ത്രീകളും ഇപ്രകാരം യോഗാഭ്യാസം ചെയ്യാവുന്നതാണ്.
– മഹര്‍ഷി ദയാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: