അഭ്യസിക്കാന്‍ ഏറെ പ്രയാസമുള്ള ആസനമാണ് അര്‍ദ്ധമത്സ്യേന്ദ്രാസനം. മത്സ്യേന്ദ്രന്‍ എന്ന മഹര്‍ഷിയാണ് ഈ ആസനത്തിന്റെ ഉപജ്ഞാതാവ്. ഈ ആസനം അഭ്യസിക്കുന്നതിലൂടെ നട്ടെല്ലിനോട് ഘടിപ്പിച്ചിരിക്കുന്ന അസംഖ്യം ഞരമ്പുകള്‍ക്ക് ഉണര്‍വും ഉത്തേജനവും ലഭിക്കുന്നു. പുറത്തെ മാംസപേശികള്‍ക്ക് ദൃഢത ലഭിക്കുന്നു. നാഡീവ്യൂഹങ്ങള്‍ ശക്തങ്ങളാകുന്നു. പാന്‍ക്രിയാസിന്റെയും അഡ്രിനല്‍ ഡ്ലാന്‍ഡിന്റെയും പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും.
ചെയ്യേണ്ട വിധം
1. കാല് രണ്ടും നേരെ മുന്പോട്ട് നീട്ടി നിവര്‍ന്നിരിക്കുക
2. വലതു കാല് മുട്ടുമടക്കി ഉപ്പൂറ്റി മലദ്വാരത്തിന്റെ തൊട്ട് മുകളിലായി ചേര്‍ത്ത് മുട്ടും തുടയും നിലത്ത് പതിച്ചു വയ്ക്കുക.
3. ഇടതുകാല് മുട്ടുമടക്കി അതിന്റെ പാദം കൈകൊണ്ട് പിടിച്ച് പൊക്കി വലതുകാലിന്റെ മുട്ടില്‍ വലതു വശത്തായി പതിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ വലതു കാലിന്റെ ഉപ്പൂറ്റിയുടെ സ്ഥാനം തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
4. വലത്തേ കൈ ഇടത്തേ കാല്‍മുട്ടിന്റെ ഇടതുവശത്തേയ്ക്കെടുത്ത് നീട്ടി ഇടത്തേകാലിന്റെ പെരുവിരലില്‍ എത്തിച്ചു പിടിക്കുക.
5. ഇടത്തേ കൈ പുറകില്‍ കൂടി എടുത്ത് വലത്തേ തുടയില്‍ കമഴ്ത്തി വയ്ക്കുക. ഇപ്പോള്‍ പ്രാരംഭം പൂര്‍ത്തിയായി.
6. ശ്വാസം എടുത്തുവിട്ടുകൊണ്ട്, അറയ്ക്കു മുകള്ഭാഗം ഉടലും നെഞ്ചും തോളും കഴുത്തും തലയും കണ്ണും ഇടത്തുഭാഗത്തേയ്ക്ക് കഴിയുന്നത്ര തിരിക്കുക. ശ്വാസം വിട്ടു തീര്‍ന്നാല്‍ ശ്വാസം എടുത്തുകൊണ്ട് നേരെ വരിക.
7. ഇതുപോലെ അഞ്ചു പ്രാവശ്യം ഇടത്തോട്ടു തിരിയുക.
8. ഇനി, കൈകാലുകള്‍ ഇതേ ക്രമത്തില്‍ മാറ്റിവച്ച്, ശ്വാസം എടുത്തു വിട്ടുകൊണ്ട് വലത്തോട്ടും അഞ്ചു പ്രാവശ്യം തിരിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: