കോട്ടയം: നടന് വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ നടപടി എടുക്കുമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ അറിയിച്ചു.വിജയരാഘവന് നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുന്നത്.
വ്യാജ വാര്‍ത്ത മറ്റുള്ളവരുമായി ഷെയര്‍ ചെയ്ത എല്ലാവരുടെയും മേല്‍ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
വിജയരാഘവന്റെ ഫോട്ടോ പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവ വഴി വ്യാജ മരണ വാര്‍ത്ത പ്രചരിച്ചത്.
എന്നാല്‍ രാമലീല എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഫോട്ടോയാണിതെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി വിജയരാഘവന് രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: