രാമപുരം: അന്തിനാട് കൊല്ലംകുന്നിലെ വീട് കേന്ദ്രീകരിച്ച് വ്യാജമദ്യ വില്‍പ്പനയും, കഞ്ചാവ് കച്ചവടവും പൊടിപൊടിക്കുന്നു. പ്രദേശത്ത് സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വഴി നടക്കുവാന്‍ പോലും സാധ്യമല്ല. രാവിലെ മുതല്‍ മദ്യപന്‍മാരുടെ വിളയാട്ടമാണ് ഇവിടെ. കൊല്ലപ്പള്ളിയിലെ ബിവറേജസ് ഷോപ്പ് പൂട്ടിയതോടെ ഈ വീട് ബാര്‍ പോലെ പ്രവര്‍ത്തിക്കുകയാണ്. മുന്‍പ് സ്പിരിറ്റ് കേസില്‍ പെട്ട അന്ത്യാളം സ്വദേശിയാണ് ഇവിടെയ്‌ക്ക് മദ്യം എത്തിയ്‌ക്കുന്നത്. വെളുപ്പിന് ഓട്ടോറിഷയിലാണ് ഇവിടേയ്‌ക്ക് മദ്യവും, മയക്കുമരുന്നും എത്തുന്നത്.
പ്രദേശത്ത് സൈ്വര്യ ജീവിതം തടസ്സപ്പെട്ട സ്ഹചര്യത്തില്‍ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാര്‍. സ്‌കൂള്‍ കുട്ടികള്‍ക്കുവരെ ഇവിടെ നിന്നും കഞ്ചാവും, മദ്യവും വിതരണം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും മദ്യപ•ാര്‍ ഇവിടേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അധികൃതര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.
















