മുംബൈ: ആക്ഷന്‍ താരം ബ്രൂസ് ലീയുടെ ജീവിതം രാം ഗോപാല്‍ വര്‍മ്മ സിനിമയാക്കുന്നു. ശഖര്‍ കപൂര്‍ ബ്രൂസ് ലീയുടെ ജീവിതം പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മ താനും ചിത്രമെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
ബ്രൂസ് ലീയോടുള്ള ആരാധനയാണ് ഇങ്ങനെയൊരു സിനിമ എടുക്കാന്‍ കാരണമെന്ന് രാം ഗോപാല്‍ വര്‍മ പറഞ്ഞു. ശേഖര്‍ കപൂറുമായി മത്സരത്തിനില്ലെന്നും ഇത് വ്യത്യസ്തമായ ചിത്രമായിരിക്കുമെന്നും രാം ഗോപാല്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
എലിസബത്ത്, ന്യൂയോര്‍ക്ക് ഐ ലവ് യു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശേഖര്‍ കപൂറാണ് ബ്രൂസ് ലീയെക്കുറിച്ചുള്ള ചിത്രം ആദ്യം പ്രഖ്യാപിച്ചത്. ‘ലിറ്റില്‍ ഡ്രാഗണ്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലിയുടെ മകള്‍ ഷാനോണ്‍ ലീയുടെ പിന്തുണയോടെയാണ് ശേഖര്‍ കപൂര്‍ ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: