അഞ്ഞൂറ് കോടി രൂപ മുതല്‍മുടക്കില്‍ ടോളിവുഡില്‍ രാമായണം സിനിമയാകുന്നു. തെലുങ്കിന് പുറമെ ഹിന്ദിയിലും തമിഴിലും ത്രി ഡിയില്‍ മൂന്ന് ഭാഗങ്ങളായി തീയറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കളായ അല്ലു അരവിന്ദും നമിത് മല്‍ഹോത്രയും മധു മന്തേനയും പദ്ധതിയിടുന്നത്.
അണിയറപ്രവര്‍ത്തകര്‍ ഒരു വര്‍ഷമായി തിരക്കഥയുടെ പണിപ്പുരയിലാണ്. മുംബൈ മിററാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
രാമനും സീതയുമായി എണ്‍പതുകളില്‍ അരുണ്‍ ഗോവിലും ദീപികയും ടി.വി. പ്രേക്ഷകര്‍ക്ക് ലഹരിയായി മാറിയ രാമാനന്ദ് സാഗറിന്റെ രാമായണത്തിനും 2008ല്‍ ഗുര്‍മീത് ചൗധരിയെയും ഡെബിന ബാനര്‍ജിയെയും മുഖ്യകഥാപാത്രങ്ങളാക്കി സാഗര്‍ ആര്‍ട്സ് ഇറക്കിയ പരമ്പരയ്ക്കും ശേഷം രാമായണത്തിന്റെ ഒരു ചലച്ചിത്രാവിഷ്കാരം ഉണ്ടായിട്ടില്ല.
സിനിമയിലെ താരങ്ങള്‍ ആരൊക്കെയാവും എന്നത് സംബന്ധിച്ചോ ചിത്രീകരണം എപ്പോള്‍ തുടങ്ങും എന്നത് സംബന്ധിച്ചോ യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: