ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനുളള ഇന്ത്യന്‍ ടീമില്‍ തന്നെയും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സുരേഷ് റെയ്‌ന.”ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീമിലെടുക്കാത്തതില്‍ നിരാശയുണ്ട്”, റെയ്‌ന പറഞ്ഞു. എങ്കിലും ഒരു ദിവസം തിരിച്ചുവരാനാകുമെന്ന് റെയ്‌ന പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റനായ റെയ്‌ന 12 ഇന്നിങ്‌സുകളില്‍ നിന്ന് 434 റണ്‍സ് നേടിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീമില്‍ റെയ്‌നയുമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ്.
















