വാളയാര്‍: ചങ്കപ്പള്ളി റോഡില്‍ വാളയാര്‍ -മധുക്കര ഭാഗം വീതി കൂട്ടല്‍ ജൂണില്‍ പൂര്‍ത്തിയാകും.
640 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സേലം-കൊച്ചി-തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ 182 കിലോമീറ്റര്‍ ദൂരം കടന്നു പോകുന്നതു സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളില്‍ കൂടിയാണ്. സേലത്തുനിന്ന് ചെങ്കപ്പള്ളിവരെയുള്ള നൂറ് കിലോമീറ്റര്‍ റോഡ് 83.8 കോടി രൂപയില്‍ നേരത്തെ വീതി കൂട്ടി.
തുടര്‍ന്ന് ചെങ്കപ്പള്ളി മുതല്‍ കേരള അതിര്‍ത്തിയായ വാളയാര്‍ വരെയുള്ള 82 കിലോമീറ്റര്‍ റോഡ് വീതികൂട്ടാന്‍ തുടങ്ങി.കോയമ്പത്തൂര്‍ നഗരത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന 27 കിലോമീറ്റര്‍ നീളമുള്ള എല്‍ ആന്‍ഡ്ടി ബൈപാസ് റോഡ് ഒഴികെ ശേഷിക്കുന്ന 54.4 കിലോമീറ്റര്‍ റോഡ് 2010 സെപ്റ്റംബറിലാണു വീതി കൂട്ടാന്‍ തുടങ്ങിയത്.
ചെങ്കപ്പള്ളി മുതല്‍ നിലാമ്പൂര് വരെ 42.6 കിലോമീറ്റര്‍ റോഡ് ആറുവരി പാതയാക്കുന്നതു പൂര്‍ത്തിയായി. എന്നാല്‍ മധുക്കരയില്‍ നിന്ന് വാളയാര്‍ വരെ 12.2 കിലോമീറ്റര്‍ നാലുവരി പാതയാക്കുന്ന ജോലികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആരോപണം. ഹൈദരാബാദിലെ ഐവിആര്‍ സിഎല്‍ എന്നസ്ഥാപനത്തിനാണു നിര്‍മാണ ജോലികളുടെ കരാര്‍.
കരാറനുസരിച്ച് 2016 മാര്‍ച്ച് ഏഴിന് നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. നിര്‍മാണ ജോലികള്ഏറ്റെടുത്തു നടത്തുന്ന സ്ഥാപനത്തിന് ഏര്‍പ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണത്രെ നിശ്ചിത സമയത്ത് പണികള്‍ പൂര്‍ത്തിയാകാതിരിക്കാന്‍ കാരണം. ജൂണോടെ റോഡ് പണി പൂര്‍ത്തിയാകുമെന്നാണു എന്‍എച്ച് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ പറയുന്നത്.
റോഡിന്റെ അറ്റകുറ്റപ്പണികള്‍, പെയിന്റിങ്, റോഡ് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മധുക്കര വാളയാര്‍ റോഡില്‍ ടോള്‍ പ്ലാസകള്‍ ഉണ്ടാകാത്തതും യാത്രക്കാരില്‍ ആശ്വാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: