കൈകളുടെ പരിചരണത്തിന് വേണ്ടത്ര ശ്രദ്ധ പലരും കൊടുക്കാറില്ല. അധികം സമയം ചിലവിടാതെ തന്നെ കൈകളുടെ ഭംഗി വീണ്ടെടുക്കാനും സംരക്ഷണത്തിനുമായി വീട്ടില്‍ ചെയ്യാവുന്ന ചില വിദ്യകളുണ്ട്.
കറ്റാര്‍വാഴ
ചര്‍മ്മത്തെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്‍ നിങ്ങളുടെ പുരട്ടിയാല്‍ ചര്‍മ്മത്തിലെ വരണ്ട പാടുകളും മറ്റും മാറി തിളക്കമാര്‍ന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും.
ഒലിവ് ഓയില്‍, പഞ്ചസാര സ്ക്രബ്
വരണ്ട ചര്‍മ്മത്തിന്റെ ഒരു പ്രധാന കാരണമാണ് മൃതചര്‍മ്മം. അതിനാല്‍ തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൈകള്‍ സ്ക്രബ്ബ് ചെയ്യാവുന്നതാണ്. ഒലിവ് ഓയിലും പഞ്ചസാരയും ഒരേ അളവില്‍ മിക്സ് ചെയ്ത് ഈ മിശ്രിതം ഉപയോഗിച്ച് കൈകള്‍ സ്ക്രബ്ബ് ചെയ്യുക. ഏതാനും ആഴ്ചകള്‍ ചെയ്യുമ്പോള്‍ തന്നെ കൈകളിലെ മാറ്റം കണ്ടറിയുവാന്‍ സാധിക്കും.
ഓയില്‍ മസാജ്
മൃത ചര്‍മം നീക്കം ചെയ്യുവാനും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുവാനും ഓയില്‍ മസാജ് നല്ലതാണ്. ചര്‍മ്മത്തിന് യോജിച്ചതും ഏറെ ഗുണങ്ങളുമുള്ള എണ്ണ കൈകളില്‍ പുരട്ടി മസാജ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: