ലോകത്തിലെ ഏറ്റവും ചെറിയ 4ജി സപ്പോര്‍ട്ടുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നു. ചൈനീസ് കമ്പനിയായ യുനിഹെര്ട്സാണ് ജെല്ലി പുറത്തിറക്കിയിരിക്കുന്നത്. മറ്റു സ്മാര്‍ട്ട് ഫോണിനെ അപേക്ഷിച്ച് ജെല്ലിയുടെ വലിപ്പം വെറും 2.45 ഇഞ്ച് മാത്രമാണ്.
വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഫീച്ചറുകളില്‍ കമ്പനി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിട്ടില്ല. ആന്‍ഡ്രോയിഡ് നോഗട്ട് 7.0ല്‍ പ്രവര്‍ത്തിക്കുന്ന ജെല്ലിയുടെ വില 100 ഡോളറിന്(ഏകദേശം 6400 രൂപ) അടുത്താകുമെന്നാണ് കരുതപ്പെടുന്നത്.
2 ജെല്ലി, ജെല്ലി പ്രോ എന്നീ രണ്ട് മോഡലുകളാണ് വിപണിയിലെത്തുക. ജെല്ലിക്ക് ഒരു ജിബി റാമും 8 ജിബി സ്റ്റോറേജ് സ്പേസും പ്രോയ്ക്ക് രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജ് സ്പേസുമാണുള്ളത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാനാകും. 950എംഎഎച്ചിന്റെ എടുത്തുമാറ്റാവുന്ന ബാറ്ററിയാണ് ഫോണിലുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: