ന്യൂദല്‍ഹി: നാനോ കാറിന് സമാനമായി ടാറ്റാ മോട്ടോഴ്സ് ഇലക്ട്രിക് കാര്‍ അവതരിപ്പിക്കും. നഗര പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ റേഞ്ച് നല്‍കുംവിധം ലിഥിയം-അയണ്‍ ബാറ്ററി പാക്ക് ഈ കാറിന് കരുത്ത് പകരും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പുതിയ ഇലക്ട്രിക് കാറിന് 5-6 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ
ടാറ്റയുടെ പുതിയ കാറിന് കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം ഇന്ത്യാ പദ്ധതിയനുസരിച്ച് വിലയില്‍ ഇളവ് ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് 2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫെയിം ഇന്ത്യാ പദ്ധതി അവതരിപ്പിച്ചത്. 2018 അവസാനത്തോടെ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിദേശ വിപണികളിലേക്ക് കയറ്റുമതി നടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: