നിലമ്പൂര്‍: അര്‍ബന്‍ ബാങ്കിലെ നിയമനങ്ങള്‍ മനപൂര്‍വ്വം വൈകിക്കുകയാണെന്ന് ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
മൂന്നുവര്‍ഷം മുമ്പ് പരീക്ഷയെഴുതി ഇന്റര്‍വ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആര്‍ക്കും നിയമനം നല്‍കിയില്ല.
റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞെന്നും പുതിയ അപേക്ഷകള്‍ ക്ഷണിക്കാന്‍ പോകുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് വന്നത്.
രാഷ്ട്രീയപാര്‍ട്ടികളെ സമീപിച്ചെങ്കിലും അനുകൂലമായ ഒരു തീരുമാനം കൈകൊള്ളാന്‍ ഇവരും തയ്യാറാകുന്നില്ല. നിലവില്‍ യുഡിഎഫ് നേതൃത്വം കൊടുക്കുന്ന സമിതിയാണ് ബാങ്ക് ഭരിക്കുന്നത്.
നിലവിലെ റാങ്ക് ലിസ്റ്റിലെ രാഷ്ട്രീയ അനുഭാവികള്‍ക്ക് നിയമനം നല്‍കാനും രഹസ്യമായി നീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: