തിരുവേഗപുറ : പഞ്ചായത്തിലെ വിളത്തൂര്‍ എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളിസ്ഥലം ഇല്ലെന്നതാണ് ഏറെ പരിതാപകരം. വിദ്യാലയത്തില്‍ 160. വിദ്യാര്‍ത്ഥികളുണ്ടെങ്കിലും അവര്‍ക്ക് കളിക്കുവാന്‍ മറ്റു സ്ഥലങ്ങള്‍ കണ്ടെത്തെണ്ടിയിരിക്കുന്നു. കെഇആറില്‍ പറയുന്ന നിശ്ചിത വലിപ്പമുള്ള കളിസ്ഥലത്തിന്റെ അഭാവം ഒരു പ്രധാന പ്രശ്‌നമാണ്.
സ്ഥലം എംഎല്‍എക്ക് സ്‌കുളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് അറിയാമെങ്കിലും അത് പരിഹരിക്കുന്നതിന് യാതൊരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. സിപി മുഹമ്മദ്എംഎല്‍എയായിരിക്കുമ്പോള്‍ രണ്ട് കമ്പ്യൂട്ടറുകള്‍ ഇവിടെക്ക് ലഭ്യമായി എന്നതാണ് ആകെ ഒരു നേട്ടം. സ്‌കൂള്‍ പരിധിയില്‍ വരുന്ന എംപിയും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
എംപി എംഎല്‍എ ഫണ്ടുകള്‍ ലഭ്യമായിരുന്നെങ്കില്‍ ഒരു പരിധിവരെ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്നു. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന അവഗണയും എടുത്തു പറയേണ്ടതുണ്ട്. ശൗചാലയങ്ങളുടെ കുറവും ചുറ്റുമതില്‍ ഇല്ലാതതും കുടിവെള്ള പ്രശ്‌നവും വിദ്യാലയം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: