കാസര്‍കോട്: മഴവെള്ളം സംഭരിക്കാന്‍ നിര്‍മ്മിച്ച പൊതുകുളം സംരക്ഷിക്കാനാരുമില്ലാതെ കാടുമൂടിക്കിടക്കുന്നു. ബന്തടുക്ക ചിലിമ്പിയിലെ പൊതുകുളത്തിനാണ് ഈ ദുരവസ്ഥ. മലയോരത്ത് ഇടവിട്ട് വേനല്‍മഴ ലഭിച്ചുതുടങ്ങി. ബുധനാഴ്ച രാത്രി പെയ്ത മഴയിലും കുളത്തില്‍ വെള്ളം നിറഞ്ഞു. പക്ഷേ, കാടും ചെളിയും പ്ലാസ്റ്റിക്കും നിറഞ്ഞതിനാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഒഴുകി പാഴായിപ്പോകുന്ന മഴവെള്ളം സംരക്ഷിക്കാന്‍ 2003-04ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയനുസരിച്ച് കുറ്റിക്കോല്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നിര്മിച്ചതാണണ് ഈ കുളം. താഴ്വരയിലെ നരമ്പിലകണ്ടം, മൂലകണ്ടം തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍ കൂടാതെ വിശാലമായ പാടങ്ങള്‍ ഉള്‍പ്പെട്ട കൃഷിയിടങ്ങളിലും ജലനിരപ്പുയര്ത്തുകയെന്നതായിരുന്നു കുളം നിര്മിക്കുമ്പാഴുണ്ടായിരുന്ന ലക്ഷ്യം.
ഇവിടത്തെ പ്രകൃതിനിര്‍മിത ചെറു ഗുഹയില്‍ നിന്നുള്ള വെള്ളമെളുപ്പത്തില് ശേഖരിക്കാന്‍ കഴിയുന്ന രീതിയിലാണ് കുളം നിര്‍മിച്ചിട്ടുള്ളത്. ഗുഹയുടെ തൊട്ടുമുന്പില് തന്നെയാണ് കുളം. ഗുഹയില്‍ നിന്നുള്ള വെള്ളം കൃത്യമായി കുളത്തിലെത്തുന്നതിനും വഴിയൊരുക്കിയിട്ടുണ്ട്.
ഒഴുകുന്ന വെള്ളം കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതിന് സൗകര്യമൊരുക്കുന്ന രീതിയിലാണ് നിര്‍മാണം. വെള്ളം അരിച്ചിറങ്ങുന്ന രീതിയില്‍ ചെറു ജില്ലിക്കഷണങ്ങളാണ് കുളത്തിനടിയില്‍ പാകിയിരിക്കുന്നത്. നിറഞ്ഞ വെള്ളം മറ്റൊരാവശ്യത്തിനും പമ്പ് ചെയ്തെടുക്കുന്നുമില്ല.
തുടക്കത്തില്‍ രണ്ടുവര്‍ഷത്തോളം കുളം വൃത്തിയായി കിടന്നിരുന്നു. ജലക്ഷാമം രൂക്ഷമാകുന്ന സമയത്ത് സമീപവാസികള്‍ കുളിക്കുന്നതിനായി കുളം പ്രയോജനപ്പെടുത്തിയിരുന്നു.
ബന്തടുക്ക ടൗണില്‍ നിന്ന് അര കിലോമീറ്ററില്‍ താഴെ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. വിജന പ്രദേശമായതിനാല്‍ മദ്യപന്മാരുടെ സ്ഥിരം താവളമാണിവിടം. ഒഴിഞ്ഞ മദ്യക്കുപ്പികള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പാന്‍മസാല പായ്ക്കറ്റുകള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവ കുളത്തിനകത്തും പുറത്തുമായി വലിച്ചെറിഞ്ഞ് ഉപയോഗ ശൂന്യമായ നിലയിലായിരിക്കുകയാണ് കുളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: