പാലക്കാട്: റോഡ് അപകടങ്ങള്‍ ഇല്ലാതാക്കുക ലക്ഷ്യമിട്ട് റോഡ് സുരക്ഷാ ബോധവത്കരണം നടത്തുന്നതിന് കേരള ജനമൈത്രി പൊലീസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യ ചിഹ്നം പപ്പു സീബ്ര ജില്ലയിലെത്തി.
സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്ന പപ്പു സീബ്ര പാലക്കാട് കോട്ടമൈതാനത്തും മലമ്പുഴ ഐ.ടി.ഐയിലും സ്കിറ്റ് അവതരിപ്പിച്ചു. എട്ടിന് ഒറ്റപ്പാലത്തും ഒന്‍പതിന് ആലത്തൂരും പപ്പു പര്യടനം നടത്തും.
പാലക്കാട് എസ് പി.പ്രതീഷ്കുമാര്‍ ,ഡിവൈഎസ്പി ശശി കുമാര്‍,പാലക്കാട് സൗത്ത് സി.ഐ മനോജ് കുമാര്‍ എന്നിവര്‍ പര്യടനത്തിന് സ്വീകരണം നല്കി.
ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യം,അമിത വേഗത,മദ്യപിച്ചുള്ള ഡ്രൈവിങ്,ഓവര്‍ ടേക്കിങ് തുടങ്ങിയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്ക്കുമുളള ബോധവത്കരണമാണ് സ്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.സ്കിറ്റ് അവതരണത്തിനിടയില്‍ പപ്പു സീബ്ര കാഴ്ച്ചക്കാരോട് ട്രാഫിക് നിയമങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്‍കും. ലഘുലേഖ വിതരണം ,ലഹരിവിരുദ്ധ ബോധവത്കരണം എന്നിവയും പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എ ഡി ജിപി ഡോ.സന്ധ്യയുടേതാണ് ആശയം. ഏപ്രില്‍ 17 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച പര്യടനം ജൂണ്‍ 15ന് തിരുവനന്തപുരത്ത് സമാപിക്കും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 10 പോലീസ് ഉദ്യോഗസ്ഥരടങ്ങിയ തിയറ്റര്‍ ഗ്രുപ്പാണ് ആണ് പര്യടനം നടത്തുന്നത്.സീബ്ര വരകളില്‍ നിന്നും മെനഞ്ഞെടുത്ത പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷന് സീനിയര്‍ സിപിഒ ആയ എസ്.ഷൈജു ആണ്.തിരുവനന്തപുരം, മണ്ണന്തല എ.എസ്.ഐ സി.ബാബു, തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷന് സിപിഒ എസ്.സുനില്‍,തിരുവനന്തപുരം എ.ആര് ക്യാമ്പ് സിപിഒ.മാരായ എന്‍.മനോജ് ,എന്‍.പ്രിന്‍സ്, തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷന് എ.എസ്.ഐമാരായ കെ. ചന്ദ്രകുമാര്‍, കെ.നജുമുദീന്,എസ്. ഷറഫുദ്ദീന്,റൂറല്‍ എഎസ്ഐ എന്‍.അജിത്കുമാര്‍,കൊല്ലം സിറ്റി പോലീസ് സ്റ്റേഷന് എ.ആര് ക്യാമ്പ് എഎസ്ഐ എ.ജയകുമാര്‍ തുടങ്ങിയവരാണ് പര്യടനത്തില്‍ പങ്കെടുക്കുന്നത്.കാസര്‍കോഡ്,കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് സംഘം പാലക്കാട് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: