പത്തനംതിട്ട: ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ജില്ലയില്‍ ആറ് സഹായകേന്ദ്രങ്ങള്‍ (ഫോക്കസ് പോയിന്റ്) നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. കോഴഞ്ചേരി, റാന്നി, കോന്നി, അടൂര്‍, തിരുവല്ല, മല്ലപ്പള്ളി എന്നീ താലൂക്കുകളിലാണ് സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇവിടെനിന്നും കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ, സ്പോര്‍ട്സ് ക്വാട്ട പ്രവേശനം, സ്കൂളുകളും കോഴ്സുകളും തുടങ്ങി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. കുട്ടികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് സഹായകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തണമെന്ന് കരിയര്‍ ഗൈഡന്‍സ് സെല്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഡോ. അസിം അറിയിച്ചു.
ഫോക്കസ് പോയിന്റുകളുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. എല്ലാദിവസവും രാവിലെ 9.15 മുതല്‍ 4.30വരെയാണ് ഇവയുടെ പ്രവര്‍ത്തനമെന്ന് ജില്ലാ ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ സജയന് ഓമല്ലൂര്‍ അറിയിച്ചു.
ഫോക്കസ് പോയിന്റുകളുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ കോഴഞ്ചേരി മാര്‍ത്തോമ്മാ എച്ച്എസ്എസ്, പത്തനംതിട്ട 9446318786, 9447223589. അടൂര്‍ ഗവണ്മെന്റ് ബോയ്സ് എച്ച്എസ്എസ്, അടൂര്‍ 8157945520, 9496366136. കോന്നി ഗവണ്മെന്റ് എച്ച്എസ്എസ്, കോന്നി 9495380168, 9961605272. റാന്നി എംഎസ്എച്ച്എസ്എസ്, റാന്നി 9447730338, 9400606584. മല്ലപ്പള്ളി സിഎംഎസ്എച്ച്എസ്എസ്, മല്ലപ്പള്ളി9447480202, 9497329850. തിരുവല്ല എസ്സിഎച്ച്എസ്എസ്, തിരുവല്ല 9495966360.
പ്രതികരിക്കാൻ ഇവിടെ എഴുതുക: