പത്തനംതിട്ട: എം.ടിയുടെ രണ്ടാമൂഴം ചലച്ചിത്രത്തിന് മഹാഭാരതം എന്ന പേരിടുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്നും അത്തരം നീക്കങ്ങള്‍ മഹാപരാധം ആണെന്നും തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണിക്യഷ്ണന്.
തപസ്യ പത്തനംതിട്ട ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എ കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി ശിവകുമാര്‍ അമൃതകല, ഉണ്ണി വസുദേവം, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉപജില്ലാ ഭാരവാഹികളായി പ്രസിഡന്റ് ഡി.വിജയകമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജയകൃഷ്ണന് മാസ്റ്റര്‍ കലഞ്ഞൂര്‍, ജനറല്‍ സെക്രട്ടറി ഡോ.അങ്കുഷ്, സംഘടനാ സെക്രട്ടറി ഗിജിന്‍ ലാല്‍, ട്രഷറര്‍ സേതു അടൂര്‍, കമ്മറ്റിയംഗങ്ങളായി അബിത കബീര്‍, സുധീഷ് ആചാര്യ, കുമാര്‍ സീതത്തോട്, ആര്. എല്‍.വി.സുമ, ദിലീപ് കലഞ്ഞൂര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: