ഈ വിരക്തി ലൗകികതയുടെ ത്യാഗമാണ്. ലൗകികമായ എല്ലാ ആഗ്രഹങ്ങളില്‍ നിന്നും പ്രക്രിയകളില്‍നിന്നുമുള്ള വിരക്തി. പ്രപഞ്ചത്തെ മുഴുവന്‍ ആകര്‍ഷിച്ചു നിര്‍ത്തുന്നതും പ്രപഞ്ചത്തില്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതും പ്രപഞ്ചത്തെയാകെ ഉള്‍ക്കൊള്ളുന്നതും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നതുമായ ആ ചൈതന്യത്തെയല്ലാതെ മറ്റൊന്നിലേക്കും ഇവര്‍ ആകര്‍ഷിക്കപ്പെടുന്നില്ല. മറ്റൊന്നിനെയും ഇവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ല. വേദങ്ങളില്‍ വിധിച്ചിട്ടുള്ള കര്‍മയോഗങ്ങളോ മന്ത്രയോഗങ്ങളോ ഒന്നുംതന്നെ ഇവരെ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് ഈ ഘട്ടത്തിലേക്കെത്തിക്കാനുദ്ദേശിച്ചുള്ളതാണ്.
ബ്രഹ്മാവ് വിചാരിച്ചാല്‍ ആയുസ്സിനാണോ പഞ്ഞം എന്നുപറയുന്നതുപോലെ ഇവര്‍ ഭഗവാനായി മാറുന്നതിനാല്‍ ഭഗവാനിലേക്കെത്താനുള്ള മാര്‍ഗം ഇവര്‍ക്കുവേണ്ടിയുള്ളതല്ല. മറ്റുള്ളവര്‍ക്ക് ഇവരിലേക്കെത്താന്‍ ഈ വേദമാര്‍ഗങ്ങളും മന്ത്രകര്‍മാദികളുമെല്ലാം സഹായകമാകും.
ആത്മാരാമന്മാര്‍ ജീവന്മുക്തരാകയാല്‍ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഇവരെ ബന്ധിക്കുന്നില്ല. ഈ അവസ്ഥയിലെത്തിയവരുടെ പല ഉദാഹരണങ്ങളും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമെല്ലാം കാണാം. ഋഷഭ ദേവനും ജഡഭരതനും ദത്താത്രേയനും എല്ലാം ഇതിനുദാഹരണം.
മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരി ഈ തലത്തില്‍ എത്തിയ ഒരു വ്യക്തിയായിരുന്നു. ഉദണ്ഡശാസ്ത്രികളെയും തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയ അദ്ദേഹം പിന്നീടൊരു ഘട്ടത്തില്‍ എല്ലാ ആചാരങ്ങളില്‍നിന്നും വിട്ടകന്നു. വേദോപാസനകളില്ലാതായി. ഹോമങ്ങളും പൂജകളുമൊക്കെ ഒഴിവാക്കി. പതുക്കെ ജപവും തേവാരവുമെല്ലാം ഉപേക്ഷിച്ചു. ഉപാസനയും ഉപവാസവുമെല്ലാം ഒഴിവായി. കുളിയും മറ്റ് കര്‍മങ്ങളും പോലും കുറഞ്ഞു. ആരെങ്കിലും മറിച്ച് ഉപദേശവുമായി ചെന്നാല്‍ ഇദ്ദേഹം പറയുന്ന മറുന്യായങ്ങള്‍ക്കു മുന്‍പില്‍ മറുപടിയില്ലാതെ പതറും. അതിനാല്‍ ഭ്രഷ്ടു കല്‍പ്പിക്കാനും അവര്‍ക്കു സാധ്യമായില്ല.
ഒരുനാള്‍ അവര്‍ കാക്കശ്ശേരിയെ സമീപിച്ച് സംശയം ചോദിച്ചു.
”ആപദി കിം കരണീയം”
കാക്കശ്ശേരി: സ്മരണീയം ചരണയുഗളമംബായാഃ
ബ്രാഹ്മണര്‍: തത് സ്മരണം കിം കുരുതേ
കാക്കശ്ശേരി: ഹ്മാദീനപി കിങ്കരീ കുരുതേ”
ഈ ഉപദേശമനുസരിച്ച് ഇവര്‍ 12 നാള്‍ തുടരെ ത്രികാലമായി ഭഗവതി സേവയും മറ്റ് അര്‍ച്ചനകളുമെല്ലാം നടത്തി ദേവിയെ പൂജിച്ചു. 12-ാം നാള്‍ പൂജ കഴിഞ്ഞപ്പോള്‍ കാക്കശ്ശേരി വന്ന് ഇവരില്‍ നിന്നും ഒരു പാത്രം വെള്ളം മേടിച്ചുകുടിച്ച്, പാത്രം കഴുകി കമഴ്‌ത്തിവച്ച് ആ പ്രദേശം വിട്ടുപോയത്രെ. പൂജനീയത്വവും ഭ്രഷ്ടും ഒരേപോലെ സ്വീകാര്യമായ അവസ്ഥയില്‍ ജീവന്മുക്തിയില്‍ എത്തിയിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: