ന്യൂദല്‍ഹി: ജാവ മോട്ടോര്‍സൈക്കിള്‍സ് ഈയിടെ യൂറോപ്പില്‍ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയത് ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷ നല്കുന്നു. മുന്‍ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ ഭാഗമായിരുന്നു ജാവ. 1960-ലെ ഇന്ത്യന്‍ നിരത്തുകള്‍ ജാവ മോട്ടോര്‍സൈക്കിളുകളുടെ സ്വന്തമായിരുന്നു.
കഴിഞ്ഞ വര്‍ഷം ജാവ ബ്രാന്‍ഡ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ഇത് ഇന്ത്യന്‍ യുവാക്കളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. അടുത്ത വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ ജാവ മോട്ടോര്‍സൈക്കിളുകള്‍ വീണ്ടുമെത്തിയേക്കും.
ഏകദേശം 2.6 ലക്ഷം രൂപയാണ് വില. 350 OHC യും 660 വിന്റേജും മഹീന്ദ്ര & മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചാല്‍ അടുത്ത വര്‍ഷം രാജ്യത്തെ ജാവ ഡീലര്‍ഷിപ്പുകളിലൂടെ വില്‍പ്പന നടത്തും. 350 OHC ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ ചെക്ക് റിപ്പബ്ലിക്കിലെ അതേ വില നല്കി നമുക്ക് ഇവിടെ വാങ്ങാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: