Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മത്തോസ്തബ്‌ധോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:01 am IST
in Samskriti

ആത്മാരാമോഭവതി

”യത്ജ്ഞാത്വാ മത്തോ ഭവതി

സ്തബ്‌ധോ ഭവതി

ആത്മാരാമോ ഭവതി”

യഥാര്‍ത്ഥ ഭഗവത് ഭക്തി വരുമ്പോള്‍ ജ്ഞാനവും ഒഴുകിയെത്തും. ആ ജ്ഞാനം നേടിയാല്‍ ആനന്ദലഹരിയിലാറാടും. ചിലപ്പോള്‍ ശാന്തനാകും ആത്മാവില്‍ രമിച്ചുകൊണ്ടിരുന്ന് എല്ലാം മറക്കും.

മദ്യലഹരിയിലുള്ളവര്‍ ബോധമില്ലാതെയാണ് ആറാടുന്നതെങ്കില്‍ ഭക്തിലഹരിയിലുള്ളവര്‍ ബോധത്തോടെ വ്യക്തിത്വം ലയിച്ചുചേര്‍ന്നില്ലാതാകുന്ന അവസ്ഥയിലാണ് ആറാടുന്നത്.

ഭാഗവതത്തില്‍ പല സന്ദര്‍ഭങ്ങളിലും ഇത്തരം ഭക്തിയുടെ അവസ്ഥ എടുത്തുകാട്ടുന്നുണ്ട്. ഇവര്‍ ഭഗവാനെ മാത്രമേ കാണുന്നുള്ളൂ. ഭഗവാനല്ലാതെ മറ്റൊന്നിനും നിലനില്‍പ്പില്ലെന്നവര്‍ അറിയുന്നു. ബാക്കിയെല്ലാം നശ്വരവും ഭഗവാന്‍ അനശ്വരനുമാണെന്നവര്‍ക്കറിയാം. അതാണ് പൂന്താനം പാടിയത്

”കണ്ടതൊന്നുമേ സത്യമല്ലെന്നതു

മുന്നേ കണ്ടിട്ടറിയുന്നിതു ചിലര്‍”

ഈ കാണുന്ന ലോകം മുഴുവന്‍ നശിക്കുന്നതാണ്. അതാണ് മഹാകവി കുമാരനാശാന്‍ ചൊല്ലിയത്.

”ഒന്നിന്നുമില്ലനില ഉന്നതമായ കുന്നും

എന്നല്ല ആഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍”

ഇതു തിരിച്ചറിയുന്നവര്‍ക്ക് പാമ്പിന്റെ മീതെ കിടക്കാം. പാമ്പിനെ ആഭരണമാക്കാം. അതായത് അവര്‍ ജീവന്മുക്താവസ്ഥയിലായി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തി ലഭിച്ച് ഭഗവാനായി മാറി എന്ന അവസ്ഥ. പരമസായുജ്യം. എന്തിനെക്കുറിച്ചു ചിന്തിക്കുന്നോ അതായിത്തീരുന്നു.

ഇന്ന് ആധുനികശാസ്ത്രവും അംഗീകരിക്കുന്ന മനഃശാസ്ത്രതലം. ആരാകാനാണോ ആഗ്രഹിക്കുന്നത് ആ ആഗ്രഹം തീവ്രമാകുമ്പോള്‍ തലച്ചോര്‍ അതിനനുസൃതമായി ന്യൂറോണുകളെ സൃഷ്ടിച്ച് പ്രത്യേക പാതകളൊരുക്കി നാഡീവ്യൂഹങ്ങളെ സജ്ജമാക്കി അതുവഴി ശരീരത്തിലെ മസിലുകളെ അതിനനുസൃതമായി പ്രവര്‍ത്തിപ്പിക്കുന്നു. അതുതന്നെയാണ് ഡോ. അബ്ദുള്‍കലാം, നമ്മുടെ മുന്‍ രാഷ്‌ട്രപതി കേരളത്തില്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത് ”കുട്ടികളെ നിങ്ങള്‍ സ്വപ്നം കാണാന്‍ പഠിക്കുവിന്‍.” അദ്ദേഹം ഒന്നുകൂടി പറഞ്ഞു.

”ഉറങ്ങിക്കിടക്കുമ്പോള്‍ കാണുന്നതല്ല യഥാര്‍ത്ഥ സ്വപ്നം, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നതാണ്” ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നം ഐപിഎസ് ഓഫീസറാകാനാണെങ്കില്‍ അതായിത്തീരുന്നു. ഭഗവാന്‍ തന്നെ ആകാനാണെങ്കില്‍ ഭഗവാന്‍ തന്നെയാകും. സാരൂപ്യ സായുജ്യങ്ങള്‍ കരഗതമാകും. പക്ഷെ ആ തലത്തില്‍ എനിക്കായി ഒന്നുംവേണ്ട, എല്ലാം എന്റെ ഭഗവാന്റെ. ഞാനും ആ ഭഗവാന്റെ തന്നെ. അതിനാല്‍ ഞാന്‍ എന്ന ഭാവത്തിന് അസ്ഥിത്വമില്ല. ഭഗവാന്‍ മാത്രമേ ഉള്ളൂ.

അതാണ് ഹരിനാമകീര്‍ത്തനത്തില്‍ പാടിയത് ”ഞാനെന്ന ഭാവമതു തോന്നായ്‌ക വേണമിഹ

തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി

തോന്നേണമേ മനസി നാരായണായ നമഃ”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.