മുക്കം: നഗരസഭയിലെ തടത്തുമ്മല്‍ പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഇ.കെ. വിഭാഗം സമസ്തയുടെ സംഘടിത ശ്രമം നടക്കുന്നതായി എ.പി.വിഭാഗം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യാതൊരു പ്രശ്‌നവുമില്ലാത്ത മഹല്ലില്‍ തടത്തുമ്മല്‍ നിസ്‌ക്കാര പള്ളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.കെ. വിഭാഗം സമസ്തയുടെ പത്രത്തില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണന്നും എ.പി.വിഭാഗം നേതാക്കള്‍ പറഞ്ഞു . വാര്‍ത്താ സമ്മേളനത്തില്‍ ഷുക്കൂര്‍ സ്വലാഹി, ജി.അബൂബക്കര്‍ ,എം .പി.സി.മുഹമ്മദ്, അസ്‌ലം ആലിന്‍തറ എന്നിവര്‍പങ്കെടുത്തു.
















