അമ്പലപ്പുഴ: ആര്‍എസ്എസ് ശിബിരത്തില്‍ സാധാരണ പ്രവര്‍ത്തകനായി കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിനാണ് കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ എത്തിയത്. മന്ത്രിയെ ബിജെപി നേതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു.
ശിക്ഷാര്‍ത്ഥികളെയും സംഘടനാ അധികാരികളെയും സന്ദര്‍ശിച്ച് ഉച്ചയൂണും കഴിഞ്ഞാണ് മന്ത്രി മടങ്ങിയത്. മന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍, പാലമുറ്റത്ത് വിജയകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, ഡി. അശ്വനിദേവ്, എല്‍.പി. ജയചന്ദ്രന്‍, ഡി. പ്രദീപ്, പി.കെ. വാസുദേവന്‍, കെ. പൊന്നപ്പന്‍, മറിയാ മോണ്ടിസോറി സ്‌കൂള്‍ അധികൃതരായ കെ. ബാലചന്ദ്രന്‍ നായര്‍, ടി.കെ. ഹരികുമാര്‍, ഡി. സുലേഖ തുടങ്ങിയവര്‍ സ്വീകരിച്ചു.
പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, വര്‍ഗ്ഗ് അധികാരി റിട്ട.കേണല്‍ റാംമോഹന്‍ എന്നിവരുള്‍പ്പെടെയുള്ള സംഘ കാര്യകര്‍ത്താക്കളെ സന്ദര്‍ശിച്ചശേഷമാണ് മടങ്ങിയത്. ശിബിരം ഏഴിന് സമാപിക്കും.
















