തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയെ സംസ്ഥാ
നപാതയോ ജില്ലാപാതയോ ആക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. എം.വിന്‍സെന്റ് എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കാലത്താണ് ദേശീയപാത അതോറിറ്റി കരമന-കളിയിക്കാവിള പാതയെ ദേശീയപാതാ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി വിജ്ഞാപനമിറക്കി സംസ്ഥാന സര്‍ക്കാരിനെ ഏല്പിച്ചത്. അന്നത്തെ യുഡിഎഫ് സര്‍ക്കാരും ഇന്നത്തെ സര്‍ക്കാരും ഒരു തീരുമാനവുമെടുത്തിട്ടില്ല. ഒന്നുകില്‍ പാത പൊതു മരാമത്തിനെ ഏല്‍പ്പിക്കണം. തദ്ദേശഭരണ വകുപ്പിനെയും ഏല്‍പ്പിക്കാം. തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ബാര്‍ ഉടമകളുടെ ഹര്‍ജിയുമായി ബന്ധമില്ല. തന്റെ വകുപ്പില്‍ നിന്ന് ആരും സത്യവാങ്മൂലം നല്‍കിയിട്ടില്ല. താനോ മുഖ്യമന്ത്രിയോ മന്ത്രിമാരോ മദ്യപിക്കുന്നവരില്ല. മദ്യപിക്കുന്നവര്‍ എവിടെ നിന്നു വേണമെങ്കിലും കുടിക്കും. കക്കൂസില്‍ നിന്നുപോലും നക്കികുടിക്കും. ദേശീയ പാതയില്‍ പോലും നാണമില്ലാതെ ക്യൂനില്‍ക്കുന്നതുകണ്ടിട്ടില്ലേ. മദ്യം കിട്ടിയില്ലെങ്കില്‍ ഇവര്‍ വിഷം കുടിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം സ്ഥലം മാറ്റുന്ന കള്ളുഷാപ്പുകളിലെ ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ കെ.ദാസന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ കള്ളുഷാപ്പുടമകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
















