ഇപ്പോ: പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ പി.ആര്‍.ശ്രീജേഷിന് സൂല്‍ത്താന്‍ അംസ്‌ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ല.
നിലവിലുളള ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടയ്‌ക്കാണ് ശ്രീജേിഷിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ രണ്ടു മൂന്ന് മാസമെടുക്കുമെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്‌കാനില്‍ കാല്‍മുട്ടിലെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. ഈ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ശ്രീജേഷിന് കളിക്കാനാകില്ല. ലണ്ടനില്‍ അടുത്ത മാസം നടക്കുന്ന ലോക ലീഗ് സെമിയിലും ശ്രീജേഷ് കളിക്കാന്‍ സാധ്യത കുറവാണ്.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലാണ് ശ്രീജേഷിനെ ക്യാപറ്റനാക്കിയത്.ദീര്‍ഘകാലം നായകസ്ഥാനത്തു തുടര്‍ന്ന സര്‍ദാര്‍ സിംഗിന് വിശ്രമം നല്‍കിയാണ് ശ്രീജേഷിനെ നായകസ്ഥാനത്തേയ്‌ക്ക് ഉയര്‍ത്തിയത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനം നേടി.തുടര്‍ന്ന് റിയോ ഒളിമ്പിക്‌സിലും ശ്രീജേഷിനെ ക്യാപറ്റനായി നിലനിര്‍ത്തി.
















