ന്യൂദല്‍ഹി: സ്്‌പോര്‍ട്‌സും ഭീകരപ്രവര്‍ത്തനവും ഒന്നിച്ചുപോകില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. പാക്കിസ്ഥാന്‍ അതിര്‍ത്തികടന്നുളള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാത്തിടത്തോളം കാലം ഇരു രാജ്യങ്ങളും തമ്മിലുളള കായിക ബന്ധം തുടരാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുളള പാക്കിസ്ഥാന്റെ സ്‌ക്വാഷ് ടീമിനും ഗുസ്തി ടീമിനും ഇന്ത്യ വിസ നിഷേധിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഭീകരപ്രവര്‍ത്തനവും സ്‌പോര്‍ട്‌സും ഒന്നിച്ചുപോകില്ലെന്ന് പാക്കിസ്ഥാന്‍ മനസിലാക്കണം.ഇന്ത്യയുമായുളള കായിക ബന്ധം സൗഹാര്‍പൂര്‍വമാക്കുന്നതിന് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുളള ഭീകരപ്രവര്‍ത്തം അവസാനിപ്പിക്കണം.
ഇന്ത്യ ഇതെല്ലാം വളരെ ഗൗരവമായി കാണുന്നു.കായിക ബന്ധം നിര്‍ത്തിവയ്‌ക്കാനുളള തീരുമാനം, ഭീകരപ്രവര്‍ത്തനത്തിനെതിരേ നടപടിയെടുക്കാന്‍ പാക്കിസ്ഥാനിലെ ജനം ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തും.പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യം ലോകത്തിനറിയാമെന്ന് മന്ത്രി പറഞ്ഞു.
ന്യൂദല്‍ഹിയില്‍ ഈമാസം 10 മുതല്‍ 14 വരെ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുളള പാക്കിസ്ഥാന്‍ ഗുസ്തി ടീമിന് ഇന്ത്യ വിസ നിഷേധിച്ചെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഗുസ്തി ഫെഡറേഷന്‍ അവകാശപ്പെട്ടിരുന്നു.
















