തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും മികച്ച കളിക്കാരനുമായിരുന്ന വി.പി സത്യന്റെ ജീവിത കഥ സിനിമയാകുന്നു. ജയസൂര്യയാണ് സത്യനായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
1992-ല്‍ കേരളം രണ്ടാം സന്തോഷ് ട്രോഫി നേടുമ്പോഴും 93-ല്‍ കിരീടം നിലനിര്‍ത്തിയപ്പോഴും സത്യന് ടീമിന്റെ ഭാഗമായിരുന്നു. 2006-ല്‍ ചെന്നൈയില്‍ ട്രയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു സത്യന്.
സത്യന്റെ ജീവിതത്തിലൂടെ ഇന്ത്യന്‍ ഫുട്ബോളിന്റെ അവസ്ഥയും അനാവരണം ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തിറങ്ങി. നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധായകന്. ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ് ശേഷമാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
സിദ്ദിഖ് , ദീപക്, രഞ്ജി പണിക്കര്‍, നിര്‍മല്‍ പാലാഴി തുടങ്ങി എഴുപത്തിയഞ്ചോളം താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: