ചര്‍മ്മാര്‍ബുദത്തെ പ്രതിരോധിക്കാനാണ് സണ്‍സ്ക്രീന്‍ ലോഷനുകള്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം വൈറ്റമിന്‍ ഡി ഡെഫിഷ്യന്സിക്കിടയാക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു.
ലോകത്താകമാനം ഒരു ദശലക്ഷത്തോളം പേര് സണ്‍സ്ക്രീനുകളുടെ ഉപയോഗം മൂലമുളള ആരോഗ്യപ്രശ്നങ്ങളനുഭവിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാകുന്ന ബലക്കുറവാണ് പ്രധാനമായും വൈറ്റമിന്‍ ഡിയുടെ കുറവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍.
”ആളുകള്‍ പൊതുവെ പുറത്ത് അധികസമയം ചെലവഴിക്കാറില്ല. എന്നാല്‍ പുറത്തിറങ്ങുന്ന സമയത്താകട്ടെ സണ്‍സ്ക്രീന്‍ പുരട്ടുകയും ചെയ്യുന്നു. ഇത് ശരീരത്തിന് സൂര്യപ്രകാശത്തില്‍ നിന്നും വിറ്റമിന്‍ ഡി ഉത്പാദിപ്പിക്കാനുളള സ്വാഭാവികമായ കഴിവു നഷ്ടപ്പെടുത്തും”, കാലിഫോര്‍ണിയയിലെ ടൗറോ സര്‍വ്വകലാശാലയിലെ അസി.പ്രൊഫസര്‍ കിം ഫൊട്ടന്ഹൊര് പറയുന്നു.
ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും 5-30 മിനിറ്റ് വെയിലേല്‍ക്കുന്നത് ശരീരത്തിനാവശ്യമായ വൈറ്റമിന്‍ ഡി ഉത്പാദനത്തിനു സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: