മലപ്പുറം: ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
മലപ്പുറത്ത് നടന്ന മാറാട് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലോകത്തിന് മുഴുവന്‍ ഭീകരവാദികളെ സ്പോണ്സര് ചെയ്യുന്ന കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇടപെടലുകള്‍ ഒരിക്കലും അനുവദിക്കരുത്, ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ടി.വി.രാമന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ്, മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് സൗദാമിനി, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ശശി, അനീഷ് പ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: