കൊല്‍ക്കത്ത: പൂനെ സൂപ്പര്‍ ജയന്റ്‌സും കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സും തമ്മില്‍ ഇന്ന് തീപാറുന്ന പോരാട്ടം നടക്കും. കളിയില്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിച്ചെത്തിയ പൂനെ നാലാം സ്ഥാനത്തും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്തുമാണ്. ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ കൊല്‍ക്കത്ത ഒന്നാമതെത്തും. പുനെ ജയിച്ചാല്‍ മൂന്നാമതും.
ഗുജറാത്ത് ലയണ്‍സിനെതിരെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് പൂനെ. മികച്ച ഫോമിലായിരുന്നിട്ടും സണ്‍റൈസേഴ്‌സ്് കളികളിലും അവര്‍ ജ ഹൈദരാബാദിനോട് അവസാന കളിയില്‍ തോറ്റത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആത്മ വിശ്വാസം ചെറുതായി ഉലച്ചിട്ടുണ്ട്.
എന്നാല്‍ ഈ സീസണില്‍ ഇതിന് മുമ്പ് പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വിജയം കൊല്‍ക്കത്തയ്‌ക്കായിരുന്നു. ഇന്ന് രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി മിക്‌സ്,
മാക്‌സ് എന്നീ ചാനലുകളില്‍ തത്സമയം കാണാം.
















