തിരുവനന്തപുരം: ജിഹാദി തീവ്രവാദം ഇസ്ലാമിന്റെ ആരംഭകാലം തൊട്ടുള്ളതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരിഭാര്‍ഗവറാം. മാറാട് ദിനത്തോടനുബന്ധിച്ച് ഹിന്ദുഐക്യവേദി തിരുവനന്തപുരം ജില്ലാ സമിതി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനെതിരെ ഫത്വയിറക്കുന്നതിനും തീവ്രവാദത്തിന് കാരണങ്ങള്‍ നകത്തുന്നതും ഇസ്ലാമിക കാപട്യങ്ങളാണ്. മരിച്ച സൈനികരുടെ തലവെട്ടുന്നത് വാളും അഗ്നിയും കൊണ്ട് ശുദ്ധീകരിക്കണമെന്നുള്ള മൗദൂദിയന്‍ സങ്കല്പങ്ങള്‍ നടപ്പിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടങ്ങളും കലാപകാരികളുമായുള്ള ബന്ധം കേരളത്തില്‍ ശക്തമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജി.കെ.സുരേഷ്ബാബു പറഞ്ഞു. പൂന്തുറ വെടിവയ്‌പിലെ ഓമിനിവാന്‍ കണ്ടെത്താത്തതും മാറാട് പള്ളിയില്‍ ആയുധമുണ്ടെന്ന സ്‌പെഷ്യല്‍ പോലീസ് റിപ്പോര്‍ട്ട് പ്രകാരം പരിശോധനയ്‌ക്കുപോയ പോലീസുദ്യോഗസ്ഥര്‍ ആയുധങ്ങള്‍ കസ്റ്റഡിയിലെടുക്കാത്തതും 84 ലെ കലാപകാലത്ത് മുസ്ലീം കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ കരുണാകരന്‍ പോലീസിനെ പിന്‍വലിച്ചതും ഇതിനുദാഹരണങ്ങളാണ്.
അഡ്വ. ശാസ്തമംഗലം എസ്.അജിത്കുമാര്‍, കേണല്‍ ബി.പി.രമേശ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ലാ സെക്രട്ടറി എല്‍.ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണി വഴയില, ജില്ലാ സംഘടനാ സെക്രട്ടറി കെ.പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.
















