ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ മത്സരിക്കണമെന്ന് ക്രിക്കറ്റ് ഭരണസമിതിയംഗമായ രാമചന്ദ്ര ഗുഹ പറഞ്ഞു.
ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന പിന്മാറുമെന്ന അഭ്യൂഹമുണ്ട് . ഇന്ത്യ എതിര്‍ത്ത ഭരണപരിഷ്‌ക്കാരത്തിന് അനൂകുലമായി ഐസിസിയിലെ മറ്റ് അംഗങ്ങള്‍ വോട്ട് ചെയ്തു .
പുതിയ പരിഷ്‌ക്കാരങ്ങള്‍ പാസായതോടെ ഇന്ത്യയ്‌ക്ക് ഐസിസിയുടെ വരുമാനത്തിന്റെ ചെറിയൊരംശം മാത്രമെ ലഭിക്കൂ. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി ഉയര്‍ത്തിയത്.
ചാമ്പ്യന്‍സ് ട്രോഫി പോലുളള രാജ്യാന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ബഹിഷ്‌ക്കരിക്കുന്നത് മഹത്തായ ക്രിക്കറ്റ് രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു. ഞാനൊരു ക്രിക്കറ്റ് ആരാധകനാണ്. എന്തായാലും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഗുഹ പറഞ്ഞു.
ജൂണ്‍ ഒന്നിന് ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറുന്നത്. ഈ മാസം ഏഴിന് ചേരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രത്യേക യോഗം ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീഷ.
















