ഒറ്റപ്പാലം: ഒറ്റപ്പാലം ബധിര മൂക സ്കൂളിന്റെ വൈദ്യുതി കണക്ഷന് വിഛേദിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുടിശ്ശിക തുക അടക്കാത്തതാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കാരണം.
ഡയറക്ടര്‍ ഓഫ് പബ്ലിക്ഇന്സ്പക്ഷന് വകുപ്പ് തുക അനുവദിക്കാത്തതു കാരണം . കഴിഞ്ഞ മാസം 20നു ഫ്യൂസ് ഊരുകയായിരുന്നു. പന്ത്രണ്ടരലക്ഷം രൂപയാണു കുടിശ്ശിക .ഇതോടെ അന്ധകാരത്തിലായ സ്കൂളിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അടുത്തമാസം പ്രവേശനം ആരംഭിക്കാനിരിക്കെ വൈദ്യുതി തടസ്സം സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുമെന്ന് സ്റ്റുഡന്റ് മാനേജ്മെന്റ് വികസന സമിതി അംഗം വി.ജയരാജ് അറിയിച്ചു. കണക്ഷന് വിഛേദിച്ചുടനെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡി.പി.ഐ ഓഫീസിലും ഒറ്റപ്പാലം എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്മാന് എന്നിവരെ അറിയിച്ചെങ്കിലും കണക്ഷന് പുന:സ്ഥാപിക്കുന്നതിനുസര്ക്കാര് തലത്തില്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നുംകമ്മിറ്റി അംഗം കുറ്റപ്പെടുത്തി.
കേരളത്തിലെ ബധിര മൂകവിദ്യാഭ്യാസ രംഗത്തെ ഏറ്റവുംപ്രശസ്തമായ സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനത്തിനാണ് ഈ അവഗണന. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതുകൊണ്ട് സ്കൂളിന്റെ പ്രശ്നം ഒരുസബ്മിഷനിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ഇതിനു പരിഹാരം കാണാന്‍ കഴിയുന്നതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആകെയുള്ള രണ്ട്ബധിര മൂക സ്കൂളില്‍ ഒന്നാണു ഒറ്റപ്പാലത്തെ സ്ഥാപനം. മലബാറിലെ നിരവധിബധിര മൂക വിദ്യാര്‍ത്ഥികളുടെ
ആശ്രയ കേന്ദ്രമായ ഈസ്ഥാപനത്തിന്റെ സുഗമമായപ്രവര്ത്തനത്തിനു സര്‍ക്കാര്‍പ്രത്യേക നയ പരിപാടികള്രൂപീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: